You are Here : Home / USA News

റിപ്പബ്ലിക്‌ ദിനം ഗാന്ധി സ്‌ക്വയറില്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 28, 2015 02:54 hrs UTC

മയാമി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ കേരളാ ഘടകം ഫ്‌ളോറിഡാ ചാപ്‌റ്റര്‍ മയാമി ഗാന്ധി സ്‌ക്വയറില്‍ ആചരിച്ചു. 26-ന്‌ വൈകുന്നേരം 5 മണിക്ക്‌ ഗാന്ധിസ്‌ക്വയറില്‍ കൂടിയ സമ്മേളനത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയില്‍ ആദരവുകള്‍ അര്‍പ്പിച്ച്‌ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച്‌ രാഷ്‌ട്രത്തിന്‌ ആദരവുകള്‍ അര്‍പ്പിച്ചു. ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അസീസി നടയിലിന്റെ നേതൃത്വത്തില്‍ നടന്ന റിപ്പബ്ലിക്‌ ദിനാഘോഷ പരിപാടിയില്‍ സൗത്ത്‌ ഫ്‌ളോറിഡയിലെ വിവിധ സംഘടനകള്‍ സംയുക്തമായാണ്‌ ആഘോഷിച്ചത്‌. ഫോമാ നാഷണല്‍ ട്രഷറര്‍ ജോയി ആന്റണി, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ ജോര്‍ജി വര്‍ഗീസ്‌, ഐ.എന്‍.ഒ.സി നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. മാമ്മന്‍ സി. ജേക്കബ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോയി കുറ്റിയാനി, കേരള സമാജം പ്രസിഡന്റ്‌ സജി സക്കറിയാസ്‌, നവകേരളാ പ്രസിഡന്റ്‌ എബി ആനന്ദ്‌, ഐ.എന്‍.ഒ.സി ഭാരവാഹികളായ സാജന്‍ കുര്യന്‍, മാത്തുക്കുട്ടി തുമ്പമണ്‍, ഷിബു ജോസഫ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.