You are Here : Home / USA News

ഡാലസ് സെന്റ് പോള്‍സ് യുവജന സംഖ്യത്തിന് നവ സാരഥികള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 28, 2015 01:01 hrs UTC


ഡാലസ്. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ യുവജന സഖ്യം 2015 ലേക്കുളള പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു. യുവജന സഖ്യം പ്രസിഡന്റ് റവ. ഒ. സി. കുര്യനച്ചന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതു യോഗത്തില്‍ വാര്‍ഷിക വരവ് ചിലവുകള്‍, വാര്‍ഷിക  റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു.

പുതിയ വര്‍ഷത്തെ ഭാരവാഹികളായി റവ. ഒ. സി. കുര്യന്‍ (പ്രസിഡന്റ്), സാം കോശി( വൈസ് പ്രസിഡന്റ്) അജു മാത്യു (സെക്രട്ടറി), അലക്സ് കോശി (ട്രഷറര്‍)  എന്നിവരെ യോഗം ഐക്യ കണ്ഠേന തിരഞ്ഞെടുത്തു.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അജു മാത്യു യുവജന സഖ്യത്തിന്‍െറ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന യുവധാര മാസികയുടെ ചീഫ് എഡിറ്റര്‍, സൌത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി എന്നീ ചുമതലകള്‍ കൂടി നിര്‍വ്വഹിക്കുന്നു. സിബു ജോസഫ് സ്വാഗതവും വിനോദ് സി. ചെറിയാന്‍ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.