You are Here : Home / USA News

സഭകളുടെ ഐക്യസംഗമത്തിന്‌ ഫ്‌ളോറിഡ വേദിയായി

Text Size  

Story Dated: Wednesday, January 28, 2015 03:50 hrs UTC

സഖറിയ കോശി

 

ഫ്‌ളോറിഡ: നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഫ്‌ളോറിഡയില്‍ നടന്ന സഭകളുടെ ഐക്യസംഗമം അവിസ്‌മരണീയമായി. വിവിധ ക്രൈസ്‌തവ സഭകള്‍ തമ്മിലുള്ള സൗഹോദര്യബന്ധം ദൃഢപ്പെടുത്തുന്നതിനായി മാര്‍ത്തോമാ സഭ നോര്‍ത്ത്‌ അമേരിക്കന്‍ ആരംഭം കുറിച്ച ആറാമത്‌ സമ്മേളനമാണ്‌ ഇത്തവണ നടന്നത്‌. സൗത്ത്‌ ഫ്‌ളോറിഡയിലെ ക്രൈസ്‌തവ സഭകളെ ഒന്നിപ്പിച്ച ഈ സമ്മേളനം വിശ്വാസികളുടെ മനസില്‍ ഐക്യത്തിന്റെ സന്ദേശം പരത്തി. ആരാധനയിലെ ആചാരങ്ങളുടെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ക്രിസ്‌തുവില്‍ നാമെല്ലാവരും ഒന്നാണെന്നുള്ള അവബോധത്തെ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കാന്‍ സാധിച്ചത്‌ ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 24-ന്‌ ഫ്‌ളോറിഡയിലെ ടമറാക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടന്ന ഈ കൂട്ടായ്‌മയില്‍ മാര്‍ത്തോമാ- ഓര്‍ത്തഡോക്‌സ്‌- കാത്തലിക്‌- യാക്കോബായ- ക്‌നാനായ- സി.എസ്‌.ഐ- മലങ്കര തുടങ്ങി എല്ലാ സഭകളിലേയും വികാരിമാരും സഭാ വിശ്വാസികളും ആദിയോടന്തം പങ്കെടുത്തു.

 

 

നോര്‍ത്ത്‌ അമേരിക്കന്‍ മാര്‍ത്തോമാ സഭയുടെ ഭദ്രാസനാധിപന്‍ അഭി.ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പ ഈ സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച്‌ എക്യൂമെനിക്കല്‍ സാഹോദര്യത്തിന്റെ പ്രധാന്യത്തെപ്പറ്റി സംസാരിച്ചു. എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌ സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍ ബിഷപ്പ്‌ റവ. ലിയോപ്ലോഡ്‌ ഫ്രഡേ, ചര്‍ച്ച്‌ ഓഫ്‌ നോര്‍ത്ത്‌ ഇന്ത്യ റിട്ട. ബിഷപ്പ്‌ റൈറ്റ്‌ റവ.ഡോ. ജോര്‍ജ്‌ നൈനാന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി പങ്കെടുത്ത്‌ മുഖ്യ സന്ദേശം നല്‍കി. റവ.ഫാ. കുര്യാക്കോസ്‌, റവ.ഫാ. ജോര്‍ജ്‌ നൈനാന്‍, ഫാ. അഡോപ്പള്ളില്‍ ജോസ്‌, ഡീക്കന്‍ ജോഷ്‌ തോമസ്‌ തുടങ്ങിയവര്‍ വിവിധ സഭകളെ പ്രതിനിധീകരിച്ച്‌ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിക്കുകയും സഭകളുടെ കൂട്ടായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ ഇടയാകട്ടെ എന്ന്‌ പ്രത്യാശിക്കുകയും ചെയ്‌തു. സമ്മേളനത്തിന്റെ പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്ക്‌ എക്യൂമെനിക്കല്‍ സഭാ വൈദീകര്‍ നേതൃത്വം നല്‍കി.

 

മുന്‍ വര്‍ഷത്തെ എക്യൂമെനിക്കല്‍ സമ്മേളനത്തിന്റെ വീഡിയോ പ്രദര്‍ശനം, എക്യൂമെനിക്കല്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍, അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനാലാപനം, കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ തിളക്കമേറിയ ഈ സമ്മേളനത്തിന്‌ എത്തിയ എല്ലാവരേയും ഭദ്രാസന സെക്രട്ടറി റവ ബിനോയ്‌ ജോസഫ്‌ സ്വാഗതം ചെയ്യുകയും, എക്യൂമെനിക്കല്‍ കമ്മിറ്റി മെമ്പര്‍ മാമ്മന്‍ സി ജേക്കബ്‌ നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. സമ്മേളനത്തില്‍ പങ്കെടുത്ത ഏവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. സൗത്ത്‌ ഫ്‌ളോറിഡ മാര്‍ത്തോമാ ഇടവക വികാരി റവ. ജോണ്‍ മാത്യു, എക്യൂമെനിക്കല്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജി വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഇടവകകളിലെ അംഗങ്ങള്‍ അടങ്ങിയ കമ്മിറ്റി ഈ എക്യൂമെനിക്കല്‍ സംഗമത്തിന്റെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. ഭദ്രാസന മീഡിയാ കമ്മിറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.