You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന അസംബ്ലിയും, ക്ലെര്‍ജി കോണ്‍ഫറന്‍സും ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 27, 2015 04:05 hrs UTC

ഡാളസ്‌: സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന അസംബ്ലിയും, ക്ലെര്‍ജി കോണ്‍ഫറന്‍സും കാതോലിക്കാ ദിന സമ്മേളനവും ജൂലൈ 7,8 തീയതികളില്‍ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ വെച്ച്‌ നടക്കും. ക്ലെര്‍ജി കോണ്‍ഫറന്‍സ്‌ ഏഴാം തീയതി വൈകിട്ട്‌ ഏഴുമണി മുതല്‍ 9.30 വരെയും, ഭദ്രാസന അസംബ്ലി എട്ടാം തീയതി 9 മണി മുതല്‍ 2.30 വരെയും, കാതോലിക്ക ദിന സമ്മേളനം 2.30 മുതല്‍ 5 വരെയുമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഈ സമ്മേളനങ്ങളില്‍ എല്ലാം ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി പങ്കെടുക്കുന്നുണ്ട്‌.

 

സെന്റ്‌ മേരീസ്‌ വലിയപള്ളിയില്‍ നടക്കുന്ന ആദ്യത്തെ ഭദ്രാസന അസംബ്ലിയും, സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ ഏഴാമത്തെ അസംബ്ലിയുമാണ്‌ ഇത്‌. 1973-ല്‍ സ്ഥാപിതമായ ഈ ദേവാലയം 2010-ല്‍ 4.5 മില്യന്‍ ഡോളറില്‍ 20000 സ്‌ക്വയര്‍ഫീറ്റില്‍ പുനര്‍നിര്‍മ്മിച്ച്‌ പരിശുദ്ധ കാതോലിക്കാ ബാവ 2011-ല്‍ ഈ ദേവാലയം കൂദാശ ചെയ്‌തു. ഭദ്രാസന അസംബ്ലി യോഗത്തിനുവേണ്ടി അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി, ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോയി പൈങ്ങോലില്‍, ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ എല്‍സണ്‍ സാമുവേല്‍, വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.