You are Here : Home / USA News

റിപ്പബ്ലിക് ദിനവും ഡാലസ് സൗഹൃദ വേദിയുടെ വാര്‍ഷികവും ആഘോഷിച്ചു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, January 27, 2015 01:00 hrs UTC

ഡാലസ്: റിപ്പബ്ലിക് ദിനവും, ഡാലസ് സൗഹൃദ വേദിയുടെ 2-മത് വാര്‍ഷികവും ആഘോഷിച്ചു. ഡാളസിലെ യുവാക്കളുടെ ആദര്‍ശ മാതൃകയായ റവ. ഡോ. രഞ്ജന്‍ റോയ് മാത്യു വിശിഷ്ട അതിഥി ആയിരുന്നു.കേരള സംസ്‌കാരം പ്രവസി മലയാളികളുടെ ജീവിതത്തില്‍ മാതൃക ആക്കണമെന്ന് അദ്ധേഹം പറഞ്ഞു. ഡാലസ് സൗഹൃദ വേദി മലയാളികള്‍ക്കിടയില്‍നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഡാലസ് സൗഹൃദ വേദിയുടെ 'തല തൊട്ടപ്പന്‍' എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ശ്രീ.എബ്രഹാം തെക്കേമുറിയെ വേദിയിലേക്ക് ക്ഷണിച്ചത്. കേരള സംസ്‌കാരവും, മലയാള ഭാഷയും പ്രവാസ ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം സദസ്സിനെ ഉല്‍ബോധിപ്പിച്ചു. പ്രസിഡണ്ട് എബി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചു. ശ്രീമതി. സുനിത ജോര്‍ജിനോടൊപ്പം മിസ്സ് ആര്യ അജയയും എം സി യായി. സുകു വര്‍ഗീസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൃതജ്ഞത അറിയിച്ചു. തുടന്ന് കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. നടനവും നാട്യവും സംഗീതവും സമന്വയിച്ച പൊലിമയാര്‍ന്ന കലാവിരുന്ന് ഹ്രുദയ ഹാരിയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.