You are Here : Home / USA News

അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളില്‍ സ്നൊ എമര്‍ജന്‍സി പ്രഖ്യാപിച്ചു.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 27, 2015 12:46 hrs UTC


 
                        
ന്യൂയോര്‍ക്ക് . മുപ്പത്തി ആറ് ഇഞ്ച് വരെ സ്നൊ ലഭിക്കുന്നതിന്  സാധ്യതയുളളതിനാല്‍ അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളില്‍ സ്നൊ എമര്‍ജന്‍സി പ്രഖ്യാപിച്ചു.

തിങ്കളാഴ്ച വൈകിട്ട് ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ എന്നിവിടങ്ങളില്‍ മഞ്ഞു വീഴ്ച ആരംഭിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനവും നിര്‍ത്തി വെച്ചു.

ന്യുയോര്‍ക്ക് സിറ്റിയിലെ 6,000 മൈല്‍ റോഡില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ ഒഴികെ ഒന്നും നിരത്തിലിറക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏകദേശം 50 മില്യണ്‍ ജനങ്ങളാണ് സ്നൊ സ്റ്റോമിന്‍െറ പരിധിയില്‍ വരുന്നത്. ഈസ്റ്റ് കോസ്റ്റിലെ ഏകദേശം 6000 വിമാന സര്‍വ്വീസുകള്‍ തല്ക്കാലം റദ്ദാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച തന്നെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് സബ്വേയിലെ മുഴുവന്‍ വാഹനങ്ങളും നിശ്ചലമായി.

ഏഴുപത്തിയഞ്ച് മൈല്‍ വേഗതയില്‍ ഹിമക്കാറ്റ് വീശി അടിക്കുവാന്‍ സാധ്യതയുളളതിനാല്‍ ജനങ്ങളില്‍ ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂജഴ്സി, മാസ്സച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, റോസ്ഐലന്റ് എന്നീ സംസ്ഥാനങ്ങളിലും ’സ്നൊ എമര്‍ജന്‍സിയുടെ പരിധിയില്‍ വരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.