You are Here : Home / USA News

ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ സണ്‍ഡേ സ്കൂളിന് പുതിയ ഭാരവാഹികള്‍

Text Size  

Story Dated: Tuesday, January 27, 2015 12:34 hrs UTC


                       
ന്യൂയോര്‍ക്ക്. നോര്‍ത്തമേരിക്കന്‍ ഐപിസി ഈസ്റ്റേണ്‍ റീജിയന്‍െറ അടുത്ത മൂന്നു വര്‍ഷത്തേക്കുളള സണ്‍ഡേ സ്കൂള്‍ ഭാരവാഹികളെ ന്യൂയോര്‍ക്കില്‍ കൂടിയ ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു. പാസ്റ്റര്‍ ജോസഫ് വില്യംസ് ഇലക്ഷന്‍ കമ്മീഷണറായിരുന്ന ജനറല്‍ ബോഡിയില്‍ ഇവാ: ജയിംസ് വര്‍ഗീസിനെ റീജിയന്‍ സണ്ടേ സ്കൂള്‍ ഡിറക്ടറായി തിരഞ്ഞെടുക്കുകയുണ്ടായി. അസോസിയേറ്റ് ഡിറക്റ്റേഴ്സായി പാസ്റ്റേഴ്സ് മാത്യൂസ് കുര്യന്‍, നൈനാന്‍ കോശി, ബ്രദേഴ്സ് കെ. വി. വര്‍ഗീസ്, വില്യം ഫിലിപ്പ്, ബിജോ തോമസ് എന്നിവരേയും തിരഞ്ഞെടുത്തു.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് വിവിധ പ്രോഗ്രാമുകള്‍ നടത്തുവാനുളള പദ്ധതികളാണ് റീജിയന്‍ സണ്ടേസ്കൂള്‍ ദാരികള്‍ താല്പര്യപ്പെടുന്നത്. സണ്ടേ സ്കൂള്‍ സെമിനാറുകള്‍, താലന്ത് കോംപറ്റീഷന്‍ എന്നിവ കൂടാതെ റീജിയനിലുളള എല്ലാ സഭകളിലും ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭയുടെ സിലബസിലുളള സണ്ടേസ്കൂള്‍ പാഠ്യപദ്ധതികള്‍ ആരംഭിക്കുവാനായി ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. റീജിയന്‍ സണ്ടേ സ്കൂള്‍ വാര്‍ഷിക പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന കുട്ടികളെ റീജിയന്‍ കണ്‍വന്‍ഷനില്‍ പുരസ്കാരവും സര്‍ട്ടിഫിക്കറ്റും നല്കി ആദരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സണ്ടേ സ്കൂള്‍ ഡിറക്ടര്‍ ഇവാ : ജയിംസ് വര്‍ഗീസ് :848 228 0199

വാര്‍ത്ത. ഉമ്മന്‍ എബനേസര്‍ തുമ്പമണ്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.