ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 31-ന് ശനിയാഴച വൈകുന്നേരം 4:30 മുതല്‍ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (10197 northeast avenue, philadelphia ,PA 19116, AssentionMarthoma Church Auditorium ) സമുചിതമായി കൊണ്ടാടുന്നതാണ്. 1947 ഓഗസ്റ്റ് 15 നു സുര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950, ജനുവരി 26-ന് ഡോ. ബി ആര് അംബേദ്കറിന്റെ നേതൃത്വത്തില്‍ ഭരണ ഘടന എഴുതി ഉണ്ടാക്കി സ്വാതന്ത്ര റിപബ്ലിക്കായി പ്രഖ്യാപിക്കപെട്ടു. ഈ മീറ്റിംഗുകളില്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും, കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. പബ്ലിക് മീറ്റിങ്ങിനു ശേഷം പ്രോഗ്രാം കമ്മിറ്റി കണ്‍വീനേഴ്സ് ആയ ശ്രീ ജീമോന്‍ ജോര്‍ജിന്റെയും, ശ്രീ നെല്‍സണ്‍ വീ പണിക്കരുടെയും നേതൃത്വത്തില്‍ മിമിക്രി, ഡാന്‍സ്, സംഗീതം എന്നിവ കോര്‍ത്തിണക്കി കാണികള്‍ക്ക് നയന- ശ്രവണ വിസ്മയം ഉളവാക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. ഈ റിപബ്ലിക് ഡേ ആഘോഷത്തിലേക്ക് ഫിലാഡല്‍ഫിയായിലെ എല്ലാ മലയാളീ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന് രാജന് (പ്രസിഡന്റ്) 610 457 5868, സന്തോഷ് എബ്രഹാം (സെക്രടറി) 2156056914 . ഡാനിയേല്‍ പി. തോമസ് (പബ്ലിസിറ്റി കോര്‍ഡനേറ്റര്‍) അറിയിച്ചതാണിത്.
Comments