You are Here : Home / USA News

മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പിരിച്ചെടുത്ത അധിക തുക ഇന്ത്യയില്‍ ടോയ്ലറ്റ് നിര്‍മ്മാണത്തിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 17, 2015 01:29 hrs UTC


 
ന്യൂയോര്‍ക്ക് . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണി ഫൌണ്ടേഷന്‍ പിരിച്ചെടുത്ത 1.8 മില്യണ്‍ ഡോളറില്‍ ചിലവ് കഴിച്ച് ബാക്കി വന്ന (3,00,000) ഡോളര്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ടോയ്ലറ്റ് നിര്‍മ്മിക്കുന്നതിന് നല്‍കുമെന്ന് ഐഎസിഎഫ് പ്രസിഡന്റ് ഭാരത് ബറായ് മാധ്യമങ്ങളെ അറിയിച്ചു.

പന്ത്രണ്ട് വര്‍ഷത്തിനുശേഷം അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്ര മോദിക്ക് മാഡിസന്‍ സ്ക്വയറില്‍ വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരുന്നത്. 1.5 മില്യണ്‍ ഡോളറാണ് സ്വീകരണ സമ്മേളനത്തിനായി ചിലവഴിച്ചത്.

2014 ഒക്ടോബര്‍ 2 ന് ഇന്ത്യയില്‍ തുടങ്ങി വെച്ച 'ക്ലീന്‍ ഇന്ത്യ ക്യാംപയിന് 10 മില്യണ്‍ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി തുടങ്ങി വെച്ച വിപ്ലവകരമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നതു മാത്രമാണ് ഈ തുക നല്‍കുന്നതിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. നരേന്ദ്ര മോദിയുമായി ദീര്‍ഘകാല ബന്ധമുളള ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറായ ഭരത് ബരായ്  അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.