You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയില്‍ പെരുന്നാള്‍ കൊണ്ടാടി

Text Size  

Story Dated: Wednesday, January 14, 2015 01:29 hrs UTC


 
ഹൂസ്റ്റണ്‍. വി. സ്തേഫാനോസ് ശ്ലീഹായുടെ നാമധേയത്തിലുളള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പളളിയിലെ പെരുന്നാള്‍ ജനുവരി 4 മുതല്‍ 11 വരെ തീയതികളില്‍ ഭക്തി  ആദരപൂര്‍വ്വം കൊണ്ടാടി.

ജനുവരി  4 ഞായറാഴ്ച രാവിലെ പ്രഭാത നമസ്ക്കാരത്തിനുശേഷം റവ. ഫാ. എം. റ്റി. ഫിലിപ്പ് കൊടി ഉയര്‍ത്തി പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനക്ക് റവ. ഫാ. ജോണ്‍  ഗീവര്‍ഗീസ് നേതൃത്വം നല്‍കി.

വി. സ്തേഫാനോസ് ശ്ലീഹാ രക്ത സാക്ഷിയായ ജനുവരി 8 ന് വ്യാഴാഴ്ച രാവിലെ 7. 30 ന് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് വി.  കുര്‍ബാനയും റവ. ഫാ. ഡോ. സി. ഒ. വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ അര്‍പ്പിച്ചു.

ജനുവരി 10 ശനിയാഴ്ച വൈകിട്ട് സന്ധ്യാ പ്രാര്‍ഥനയയ്ക്ക് റവ. ഫാ. പി. എം. ചെറിയാന്‍ നേതൃത്വം നല്‍കി. ഓര്‍ത്തഡോക്സ് സഭയിലെ ചിഹ്നങ്ങളുടെ  പ്രാധാന്യത്തെക്കുറിച്ച് റവ. ഫാ. ജോയല്‍ മാത്യു വിശദമായി പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സ്നേഹ വിരുന്നിന് ജോണ്‍  ഫിലിപ്പ്, ലതാ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

ജനുവരി 11 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്ക്കാരവും ദനഹാ പെരുന്നാളും തുടര്‍ന്ന് വി.  കുര്‍ബാനയും റവ. ഫ ാ.  ജോയല്‍ മാത്യുവിന്‍െറ നേതൃത്വത്തില്‍ നടത്തപ്പെട്ടു. തദവസരത്തില്‍  റവ. ഫാ. ഡോ. സി. ഒ. വര്‍ഗീസ്, റവ. ഫാ. എം. റ്റി. ഫിലിപ്പ് ഇടവക വികാരി റവ. ഫാ. ജേക്ക്  കുര്യന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഇടവക ട്രസ്റ്റി ഫിലിപ്പ്  പിലിപ്പോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ. സി. മാത്യു, സുനില്‍ സാമുവേല്‍ എന്നിവര്‍ ഉള്‍പ്പെടെ  ഇരുപതോളം ശുശ്രൂഷകര്‍ കര്‍മ്മങ്ങള്‍ക്ക് സഹായികളായിരുന്നു.

പെരുന്നാള്‍ ശുശ്രൂഷയില്‍ ആദ്യാവസാനം അനീഷ് ഏബ്രഹാം, അഭിലാഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഇടവക ഗായക സംഘം  ആലപിച്ച ശുശ്രൂഷാ ഗാനങ്ങള്‍ ഇടവകയെ ഭക്തി സാന്ദ്രമാക്കി.

ഹൂസ്റ്റണിലെ സമീപ ഇടവകയില്‍ നിന്നും വന്നും സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ച വിശ്വാസികള്‍ ഉള്‍പ്പെടെയുളള എല്ലാവര്‍ക്കും ഇടവക വികാരി റവ. ഫാ. ജേക്ക് കുര്യന്‍, സരിതാ ജോണ്‍ എന്നിവര്‍ സമാപന പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് നടന്ന നേര്‍ച്ച വിളമ്പിന്  ഫുഡ് കോര്‍ഡിനേറ്റര്‍ കെ. വി. വര്‍ഗീസ് നേതൃത്വം നല്‍കി. തദവസരത്തില്‍ സണ്‍ഡേ സ്കൂള്‍, എം.ജി.ഒ.സി..എസ്.എം. ഇടവകകളെ സംയുക്തമാക്കി അഞ്ജു മോഹന്‍, സൂസന്നാ സാമുവല്‍  എന്നിവര്‍ നൃത്തസംഗീത സംവിധാനം ചെയ്ത കലാപരിപാടികള്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നു.

ഭക്തി സാന്ദ്രമായി നടന്ന പെരുന്നാള്‍ വിജയത്തിനായി പോള്‍ മത്തായി അന്നമ്മ സാമുവേല്‍, രാജു ചെറിയാന്‍, സൂസി മാത്യൂ, ജോസ് കുട്ടി, ഷീനാ ചെറിയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട 2014 -15 ലെ സംയുക്ത കമ്മിറ്റി നേതൃത്വം നല്‍കി.

വാര്‍ത്ത. ഷാജി പുളിമൂട്ടില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.