You are Here : Home / USA News

ബ്രോങ്ക്‌സ് ദേവാലയത്തില്‍ കുടുംബ വര്‍ഷാചരണത്തിന് തുടക്കമായി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, January 07, 2015 12:45 hrs UTC

ന്യൂയോര്‍ക്ക്: ചിക്കാഗോ രൂപതാ '2015' കുടുംബ വര്‍ഷമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി, ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ കുടുംബവര്‍ഷാചരണത്തിന്റെ ഉദ്ഘാടനം പുതുവര്‍ഷാരംഭത്തിലെ തിരുക്കര്‍മ്മങ്ങളില്‍ വെച്ച് വികാരി ഫാ.ജോസ് കണ്ടത്തിക്കുടി, അസി.വികാരി ഫാ.റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ തിരി തെളിയിച്ച് നിര്‍വ്വഹിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കുടുംബവര്‍ഷാചരണത്തില്‍ , കുടുംബ നവീകരണ ധ്യാനങ്ങല്‍, വികാരി അച്ചന്റെ കുടുംബ സന്ദര്‍ശനങ്ങള്‍, കുടുംബ പ്രതിഷ്ഠ, കൂടാതെ, ആത്മീയ സംഘടന അസോസിയേഷന്‍, കപ്പിള്‍സ് മിനിട്രി എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും നടത്തുന്നതാണെന്ന് വികാരി ഫാ.ജോസ് കണ്ടത്തിക്കുടി അറിയിച്ചു. കുടുംബ വര്‍ഷാചരണത്തിന്റെ കോര്‍ഡിനേഷന്‍ കപ്പിള്‍സ് മിനിട്രിയെ ചുമതലപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.