You are Here : Home / USA News

എം.ജി. ശ്രീകുമാര്‍-ചിത്ര ഷോ "ഒരേ സ്വരം"

Text Size  

Story Dated: Monday, July 29, 2013 11:12 hrs UTC

ജയ്‌സണ്‍ മാത്യൂ

 

ടൊറോന്റോ : മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരായ കെ.എസ്.ചിത്രയും എം.ജി. ശ്രീകുമാറും ഒന്നിച്ചൊരുക്കുന്ന "ഒരേ സ്വരം" സിംഫണി ഓര്‍ക്കെസ്ട്രാ ആഗസ്റ്റ് 10 ശനിയാഴ്ച 6മണിക്ക് മിസ്സിസ്സാഗായിലെ ലോകോത്തര നിലവാരമുള്ള ലിവിംഗ് ആര്‍ട്‌സ് സെന്റര്‍([4141 Living Arts Dr.Mississauga]) ആഡിറ്റോറിയത്തില്‍ നടക്കും. ടൊറോന്റോ സെന്റ് ഇഗ്നേഷ്യസ് ക്‌നാനായ ചര്‍ച്ചാണ് ഈ സംഗീതവിരുന്ന് കാനഡയില്‍ സംഘടിപ്പിക്കുന്നത്. തങ്ങളുടെ 30 വര്‍ഷത്തെ സംഗീത ജീവിതത്തില്‍ ഇത് ആദ്യമായാണ് എം.ജി. ശ്രീകുമാറും കെ.എസ് ചിത്രയും കാനഡയില്‍ ഒരേ വേദിയില്‍ ലൈവ് ഓര്‍ക്കെസ്ട്രായോടുകൂടെ ഒരു സംഗീതപരിപാടി അവതരിപ്പിക്കുന്നത്. സംഗീതതപസ്യയില്‍ 30 വര്‍ഷം പിന്നിടുന്ന എം.ജി. ശ്രീകുമാറിനെയും കെ.എസ്. ചിത്രയെയും ചടങ്ങില്‍ ആദരിക്കുകയും, 50-#ാ#ം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതാണ്. സുബാഷ് അഞ്ചലാണ് ഷോയുടെ സംവിധായകന്‍. അനില്‍ ജോസ്, ജിഷാ തോട്ടം, കുര്യന്‍ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നുള്ള ഹോം ലൈഫ് റിയല്‍റ്റി ഗ്രൂപ്പാണ് പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സര്‍മാര്‍. പ്രോഗ്രാമിന്റെ അന്നേദിവസം ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും റവ.ഫാ.അബ്രഹാം കെ(905-279 0257), ബൈജു മാത്യൂ(416 895 0326), റോണി ഏബ്രഹാം(905 782 5777), റോബിന്‍ കുര്യാക്കോസ് (416 936 1181), ഏബ്രഹാം ചെറിയാന്‍( 416 834 9615), ടിജോ ജേക്കബ്(416 556 1803), ജിജി ജേക്കബ്(416 859 6391), സാബു മണിമേലേത്ത്(416 569 5647), സാജു കുര്യന്‍(905 308 3399).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.