You are Here : Home / USA News

ലാന എഴുത്തുകാരുടെ കൃതികള്‍ സമാഹരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 02, 2015 10:49 hrs UTC

ന്യൂയോര്‍ക്ക്‌: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കേന്ദ്രസംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കൃതികള്‍ ശേഖരിച്ച്‌ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നീ മൂന്ന്‌ മേഖലകളിലെ കൃതികളാണ്‌ സമാഹരിക്കുന്നത്‌. ശേരിക്കുന്ന കൃതികള്‍ ഉള്‍പ്പെടുത്തി മൂന്ന്‌ പുസ്‌തകങ്ങളാക്കി അടുത്ത വര്‍ഷത്തെ ലാന കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്യുന്നതാണ്‌. ഡളസില്‍ നടക്കുന്ന പത്താമത്‌ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള മുഖ്യാതിഥിയുള്‍പ്പടെ പ്രമുഖ സാഹിത്യപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതാണ്‌. ജനനി പത്രാധിപരും എഴുത്തുകാരനുമായ ജെ. മാത്യൂസിന്റെ മുഖ്യ ചുമതലയില്‍ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ ലാന അംഗങ്ങളല്ലാത്തവര്‍ക്കും പങ്കെടുക്കാം. മൂന്ന്‌ പുസ്‌തകങ്ങളും കേരള സാഹിത്യ അക്കാഡമി ലൈബ്രറി ഉള്‍പ്പടെ കേരളത്തിലെ പ്രമുഖ ഗ്രന്ഥശാലകള്‍ക്കെല്ലാം ലഭ്യമാക്കുന്നതാണ്‌. എഴുത്തുകാര്‍ക്ക്‌ ഓരോ വിഭാഗത്തിലേയും തങ്ങള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട (മുമ്പ്‌ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയോ പുതിയവയോ ആയ) കൃതികള്‍ 2015 മാര്‍ച്ച്‌ 31-നകം ആയയ്‌ക്കുക. ഇമെയില്‍ വിലാസം: jmathews335@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജന്‍ ആനിത്തോട്ടം (പ്രസിഡന്റ്‌) 847 322 1181, ജോസ്‌ ഓച്ചാലില്‍ (സെക്രട്ടറി) 469 363 5642, ജെ. മാത്യൂസ്‌ (ട്രഷറര്‍) 914 693 6337.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.