You are Here : Home / USA News

ക്വീന്‍സ് ഏരിയാ ആദരവ് ജനുവരി 11 ന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Monday, December 29, 2014 01:18 hrs UTC


ന്യൂയോര്‍ക്ക് . അമേരിക്കന്‍ ഭദ്രാസനത്തിന് താങ്ങും തണലും നിന്ന് ഭദ്രാസനത്തിന്‍െറ ആത്മീയവും ഭൌതീകവുമായ വളര്‍ച്ചയുടെ പാതയില്‍ ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കി, 70 വയസ് പൂര്‍ത്തിയാക്കിയ ക്വീന്‍സ്  ഏരിയയിലുളള മലങ്കര ഓര്‍ത്തഡോക്സ്  ഇടവകകളില്‍ നിന്നുളളവരെ ആദരിക്കുവാന്‍ വേദി ഒരുങ്ങി.

ജനുവരി 11 ഞായറാഴ്ച ഉച്ചകഴിച്ച്  മൂന്നിന് എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് പളളിയിലാണ് അനുമോദന യോഗം. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവാസ് മെത്രാപ്പോലീത്ത അധ്യക്ഷം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി വെരി റവ. യേശുദാന്‍ പാപ്പന്‍ കോര്‍ എപ്പിസ്കോപ്പാ : 718 934 1636, വര്‍ഗീസ് പോത്താനിക്കാട് (ഭദ്രാസന അത്മായ ട്രസ്റ്റി) : 917 488 2590, അജിത് വട്ടശേരില്‍ (ഭദ്രാസന കൌണ്‍സില്‍ അംഗം) : 845 821 0627, ഫിലിപ്പോസ് ഫിലിപ്പ് (പ്രോഗ്രാം കോ ഓര്‍ഡിനേറ്ററും കൌണ്‍സില്‍ അംഗവും): 845 642 2060

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.