You are Here : Home / USA News

സ്വര്‍ണ്ണമഴ റാഫിള്‍ നറുക്കെടുപ്പ്‌ ഡിസംബര്‍ 24-ന്‌ ബുധനാഴ്‌ച

Text Size  

Story Dated: Wednesday, December 24, 2014 02:54 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ തുടര്‍നിര്‍മ്മാണ ധനസമാഹരണ സംരംഭമായ `സ്വര്‍ണ്ണമഴ' റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ്‌ ഡിസംബര്‍ 24-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ക്രിസ്‌തുമസിനോടനുബന്ധിച്ചുള്ള തിരുകര്‍മ്മങ്ങള്‍ക്കു മുമ്പായി ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. `സ്വര്‍ണ്ണമഴ' റാഫിളില്‍ ഒന്നും, രണ്ടും, മൂന്നും സമ്മാനാര്‍ഹര്‍ക്ക്‌ 25 പവന്‍, 10 പവന്‍, 5 പവന്‍ വീതം ലഭിക്കുന്നതാണ്‌. നറുക്കെടുപ്പിന്റെ മുന്നോടിയായി ടിക്കറ്റുകള്‍ ന്യൂയോര്‍ക്കിലെ പ്രമുഖ ഓഡിറ്റ്‌ സ്ഥാപനമായ ബി ഹാല്‍പേണിലെ ജോസഫ്‌ ഫ്രാന്‍സീസ്‌ ഓഡിറ്റ്‌ ചെയ്‌തുകഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.

 

സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ പുതിയ പള്ളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനായി നടത്തിയ `സ്വര്‍ണ്ണമഴ' റാഫിള്‍ പദ്ധതിയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, ഈ സംരംഭത്തിന്‌ അകമഴിഞ്ഞ്‌ സഹകരിച്ച എല്ലാ സുമനസുകള്‍ക്കും, പ്രത്യേകിച്ച്‌ ന്യൂയോര്‍ക്ക്‌, കണക്‌ടിക്കട്ട്‌, ഫിലാഡല്‍ഫിയ, മേരീലാന്റ്‌, വെര്‍ജീനിയ, ബോസ്റ്റണ്‍, ടെക്‌സസ്‌, കാലിഫോര്‍ണിയ, ഫ്‌ളോറിഡ തുടങ്ങിയ പ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി, ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍, മുഖ്യസംഘാടകരായ സെബാസ്റ്റ്യന്‍ തോട്ടത്തില്‍, കുര്യന്‍ നെല്ലിക്കുന്നേല്‍, വിന്‍സി ജോസ്‌, ജെസ്റ്റിന്‍ ജോസഫ്‌, ജോര്‍ജുകുട്ടി പുളിക്കയില്‍, വിജോ അലക്‌സാണ്ടര്‍ എന്നിവര്‍ ഇടവകയുടെ പേരിലുള്ള നന്ദി അറിയിച്ചു. ദേവാലയ നിര്‍മ്മാണം അതിന്റെ അവസാന ഘട്ടത്തിലേക്ക്‌ പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍ എല്ലാവരുടേയും സഹകരണവും പ്രാര്‍ത്ഥനയും തുടര്‍ന്നും ഉണ്ടാവണമെന്നും ബുധനാഴ്‌ച നടക്കുന്ന റാഫിള്‍ നറുക്കെടുപ്പില്‍ എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായും ബഹുമാനപ്പെട്ട വികാരി അഭ്യര്‍ത്ഥിച്ചു.

വെബ്‌: www.goldraffle.org, www.stthomassyronj.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.