You are Here : Home / USA News

വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫില്ലി പെന്റകോസ്റ്റല്‍ ടീം ജേതാക്കള്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, December 23, 2014 01:43 hrs UTC

ഫിലാഡല്‍ഫിയ: എസ്‌ എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്റര്‍ ദേശീയതലത്തില്‍ സംഘടിപ്പിച്ച രണ്ടാമത്‌ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയാ പെന്റക്കോസ്റ്റല്‍ ചര്‍ച്ച്‌ ടീം ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കി. സീറോമലബാര്‍ `സി' ടീം റണ്ണര്‍ അപ്‌ ആയി. ഡിസംബര്‍ 20 ശനിയാഴ്‌ച്ച രാവിലെ 7:30 മുതല്‍ വൈകിട്ട്‌ 6:00 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ്‌ റാക്കറ്റ്‌ ക്ലബിന്റെ ഇന്‍ഡോര്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടന്ന മല്‍സരങ്ങള്‍ കാണുന്നതിനും, കളിക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി ധാരാളം ആള്‍ക്കാര്‍ എത്തിയിരുന്നു. എസ്‌ എം സി സി ചാപ്‌റ്റര്‍ സ്‌പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ പള്ളി വികാരിയുമായ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി ശനിയാഴ്‌ച്ച രാവിലെ 8:00 ന്‌ ടൂര്‍ണമെന്റ്‌ ഉല്‍ഘാടനം ചെയ്‌തു.

 

ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സാബു ജോസഫ്‌ സി. പി. എ. എല്ലാവരെയും ടൂര്‍ണമെന്റിലേക്ക്‌ സ്വാഗതം ചെയ്‌തു. പ്ലേ ഓഫ്‌ മല്‍സരങ്ങള്‍ക്കുശേഷം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ വിജയിച്ച ഫിലാഡല്‍ഫിയാ പെന്റക്കോസ്റ്റല്‍ ചര്‍ച്ച്‌ ടീമിനു ജോസഫ്‌ കൊട്ടുകാപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിയും, റണ്ണര്‍ അപ്‌ ആയ സീറോമലബാര്‍ `സി' ടീമിനു അറ്റോര്‍ണി ജോസ്‌ കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ലഭിച്ചു. ചാമ്പ്യന്മാരായ പെന്റകോസ്റ്റല്‍ ടീമിനു ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫി നല്‍കി ആദരിച്ചു. സീറോമലബാര്‍ `സി' ടീമിനു റണ്ണര്‍ അപ്‌ ട്രോഫി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സാബു ജോസഫ്‌ നല്‍കി. രണ്ടു ടീമുകള്‍ക്കും വിശേഷാല്‍ കാഷ്‌ അവാര്‍ഡുകളും നല്‍കി ആദരിച്ചു. ചാമ്പ്യന്മാരായ പെന്റകോസ്റ്റല്‍ ടീമില്‍ ജെഫി ജോസഫ്‌, ജോഫി ജോസഫ്‌, ജോഷ്‌ ജോര്‍ജ്‌ (ക്യാപ്‌റ്റന്‍), റോബിന്‍ വര്‍ഗീസ്‌, ബെന്‍ ജോര്‍ജ്‌, ജോബിന്‍ മാത|, ബിനു സ്‌കറിയാ എന്നിവരാണു കളിച്ചത്‌.

 

ജറിന്‍ ജോണ്‍, നോബിള്‍, ജേക്കബ്‌ സെബാസ്റ്റ്യന്‍, ജോസഫ്‌ സെബാസ്റ്റ്യന്‍, ജെയിംസ്‌ മാത|, ജയ്‌സണ്‍ ജോസഫ്‌, ആന്‍ഡ്രൂ കന്നാടന്‍, ഡെന്നിസ്‌ മന്നാട്ട്‌, പിഷോണ്‍ ജോയി, ആന്‍ഡ്രൂ ചിറക്കല്‍ എന്നിവര്‍ സീറോമലബാര്‍ സി ടീമിനു വേണ്ടി കളിക്കളത്തിലിറങ്ങി. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തിയവര്‍ക്ക്‌ പ്രത്യേക ട്രോഫികളും ലഭിച്ചു. എസ്‌ എം സി സി ചാപ്‌റ്റര്‍ ട്രഷറര്‍ ആയിരിക്കേ ആകസ്‌മികമായി നിര്യാതനായ ടോമി അഗസ്റ്റിന്റെ സ്‌മരണാര്‍ത്ഥം എസ്‌ എം സി സി പുതുതായി ഏര്‍പ്പെടുത്തിയ ടോമി അഗസ്റ്റിന്‍ മെമ്മോറിയല്‍ ട്രോഫി ടൂര്‍ണമെന്റ്‌ എം. വി. പി ആയി തെരഞ്ഞെടുക്കപ്പെട്ട ബെന്‍ ജോര്‍ജിനു ലഭിച്ചു. ബെസ്റ്റ്‌ സപ്പോര്‍ട്ടിംഗ്‌ പ്ലെയര്‍ ആയി റുബിനാ റോയിക്കും, ത്രീ പോയിന്റ്‌ ചാമ്പ്യന്‍ ആയി സിറില്‍ ജോസിനും, ഫൈനല്‍സ്‌ എം. വി. പി. ആയി ജോഫി ജോസഫിനും, ഫ്രീത്രോ ചാമ്പ്യന്‍ ആയി ജയ്‌സണ്‍ ജോസഫിനും വ്യക്തിഗത ട്രോഫികള്‍ ലഭിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പ്രസിഡന്റ്‌ എന്നനിലയില്‍ എസ്‌ എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്ററിനെ വിദഗ്‌ധമായ നേതൃത്വത്തിലൂടെ മുന്നോട്ടു നയിക്കുകയും, ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ ഉള്‍പ്പെടെ ജനോപകാരപ്രദമായ പലപരിപാടികളൂം ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്‌ത സാബു ജോസഫി നെ പ്രത്യേക പാരിതോഷികം നല്‍കി തദവസരത്തില്‍ ആദരിച്ചു. സാബു ജോസഫിന്റെ നേതൃത്വത്തില്‍ എസ്‌ എം സി സി ഭാരവാഹികളെയും, ഇടവകാംഗങ്ങളെയും, യുവജനങ്ങളെയും, സ്‌പോര്‍ട്‌സ്‌ സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ചാപ്‌റ്റര്‍ സെക്രട്ടറി ജോര്‍ജ്‌ പനക്കല്‍, എം. സി. സേവ്യര്‍, ജോസഫ്‌ കൊട്ടൂകാപ്പള്ളി, ലയോണ്‍സ്‌ തോമസ്‌ (രാജീവ്‌), ജോസ്‌ മാളേയ്‌ക്കല്‍, ജോര്‍ജ്‌ ഓലിക്കല്‍, ജോസ്‌ പാലത്തിങ്കല്‍, ജോയി കരുമത്തി, ജയ്‌സണ്‍ പൂവത്തിങ്കല്‍, ജോജി ചെറിയാന്‍, ജോണി കരുമത്തി, ജോസ്‌ മാത| എന്നിവര്‍ ടൂര്‍ണമെന്റ്‌ കോര്‍ഡിനേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചു. ജെറിന്‍ ജോണ്‍ ആയിരുന്നു യൂത്ത്‌ കോര്‍ഡിനേറ്റര്‍. ബാസ്‌കറ്റ്‌ ബോള്‍ കളിക്കാരും, ടീം കോര്‍ഡിനേറ്റര്‍മാരുമായ ആന്‍ഡ്രു കന്നാടന്‍, ജിമ്മി കുടക്കച്ചിറ, ജേക്കബ്‌ സെബാസ്റ്റ്യന്‍, ജയ്‌സണ്‍ ജോസഫ്‌ എന്നിവര്‍ ടൂര്‍ണമെന്റിന്റെ സാങ്കേതിക കാര്യങ്ങളും ടീം സ്‌കെഡ}ളിംഗും നടത്തി. ട്രസ്റ്റിമാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, മരിയന്‍ മദേഴ്‌സ്‌, സീറോമലബാര്‍ യൂത്ത്‌ എന്നിവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി യത്‌നിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.