You are Here : Home / USA News

ഗാല്‍വസ്റ്റന്‍ ബീച്ചില്‍ സൗജന്യ പാര്‍ക്കിങ്ങ് നിര്‍ത്തലാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 27, 2013 11:16 hrs UTC

ഗാല്‍വസ്റ്റന്‍(ഹൂസ്റ്റണ്‍) : കഴിഞ്ഞ അമ്പതു വര്‍ഷമായി ഗാല്‍വസ്റ്റണ്‍ ബീച്ച് സന്ദര്‍ശിക്കുന്നതിന് എത്തിചേര്‍ന്നിരുന്ന വിനോദ സഞ്ചാരികള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് അനുവദിച്ചിരുന്ന സൗജന്യം ജൂലൈ 27 ശനിയാഴ്ച മുതല്‍ നിര്‍ത്തലാക്കുന്നതായി ഇന്ന് സിറ്റി അധികൃതര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. 2011 ല്‍ നടന്ന ഹിതപരിശോധനയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഏര്‍പ്പെടുത്തണമെന്ന തീരുമാനമാണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്. കടല്‍ ഭിത്തിയുടെ കേടുപാടുകള്‍ നീക്കി സംരക്ഷിക്കുന്നതിന് വരുന്ന ഭാരിച്ച ചിലവുകള്‍ക്കാണ് വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയത്. ജൂലൈ 27 ശനിയാഴ്ച മുതല്‍ 6 മുതല്‍ 69വരേയും, 81 മുതല്‍ 103 വരേയുമുള്ള സ്ട്രീറ്റുകളില്‍ വാഹനം പാര്‍ക്കു ചെയ്യുന്നതിന് ദിവസം 8 ഡോളര്‍ നല്‍കണം. മണിക്കൂറിന് 1 ഡോളറും, ഒരു വര്‍ഷത്തേക്കു 25 ഡോളറുമാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ കടല്‍ഭിത്തിക്കു സമീപമുള്ള വീടുകളുടെ മുമ്പില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് തടയുവാന്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേകം പാസ്സുകള്‍ നല്‍കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ പോലീസ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ക്കിങ്ങ് മീറ്റുകളും ഫോണ്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണം പോലീസും, സിറ്റി അധികൃതരും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.