You are Here : Home / USA News

ഷാജി എം പീറ്റര്‍ ആന്റ് ടീം ഒരുക്കുന്ന സംഗീത വിരുന്ന് സെപ്തംബര്‍ 14ന് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 27, 2013 11:12 hrs UTC

റോക്ക് വാള്‍(ഡാളസ്): ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്‌സിന്റെ സ്ഥാപകനും, സംഗീത സംവിധായകനും, അനുഗ്രഹീത ഗായകനുമായ ഷാജി.എം.പീറ്റര്‍ സെപ്റ്റംബര്‍ 14 തിരുവോണ ദിവസം ഡാളസ്സില്‍ അരങ്ങേറുന്ന കലാജാലകം പരിപാടിയില്‍ സംഗീത വിരുന്നൊരുക്കുന്നു. അമേരിക്കയില്‍ നിന്നുള്ള കലാകാരന്മാരെ പങ്കെടുച്ചുകൊണ്ട് ഡാളസ് സെന്റ് പോള്‍സ് യുവജനസംഖ്യത്തിന്റേയും, ഇടവകമിഷന്റേയും നേതൃത്വത്തില്‍ നടക്കുന്ന കലാജാലകത്തില്‍ ഓണപ്പാട്ട്, തിരുവാതിര, വള്ളംകളി, സ്‌ക്കിറ്റ്, സംഗീതം, നാടകം, ഡാന്‍സ്, ചെണ്ടമേളം, വില്ലുപാട്ട് തുടങ്ങിയ പരിപാടികളും അരങ്ങേറും. റോക്ക് വാളിലുള്ള ഫെര്‍ഫോമിങ്ങ് ആര്‍ട്ട് സെന്ററിലാണ് കലാജാലകം പരിപാടി ഭദ്രാസന ജൂബിലിയോടനുബന്ധിച്ചു കേരളത്തില്‍ അര്‍ഹതപ്പെട്ട ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കുന്നതിനും, വിവിധ മിഷന്‍ ഫീല്‍ഡുകളെ സഹായിക്കുന്നതിനും ഉള്ള ധനസമാഹരണമാണ് കലാജാലകം കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. റവ.ഒ.സി. കുര്യന്‍, യുവജനസംഖ്യം ശാഖാ സെക്രട്ടറി വിനോദ് ചെറിയാന്‍, സലോമി ചാക്കോ, മാത്യൂ പി. സാമുവേല്‍, എബ്രഹാം കോശി(സന്തോഷ്), സിബു ജോസഫ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണഅ കലാജാലകത്തിന്റെ അംിയറ ശില്പികള്‍ എല്ലാവരുടെയും സഹകരണവും, സാന്നിധ്യവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.