You are Here : Home / USA News

അംഗ സംഘടനകളെ ഒരുമിച്ചു കോര്‍ത്തിണക്കി ഫോമായുടെ പുതിയ വെബ് പോര്‍ട്ടല്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, December 15, 2014 12:18 hrs UTC


                        
വാഷിങ്ടണ്‍. അന്‍പത്തെട്ടില്‍ പരം അംഗസംഘടനകളുള്ള ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ്, ഈ സംഘടനകളുടെയെല്ലാം നേതാക്കളുടെയും, പ്രവര്‍ത്തനവിവരങ്ങളും അതാതു സംസ്ഥാനങ്ങളില്‍ അവരെ ബന്ധപ്പെടാനുള്ള വഴികളും ഉള്‍പ്പെടുത്തിക്കൊണ്ട, ഇന്റര്‍നെറ്റിന്റേയും വിവര സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ഒരു വെബ് പോര്‍ട്ടല്‍ ഒരുക്കുകയാണ്. ഫോമായുടെ വൈസ് പ്രസിഡന്റും ഐ ടി കമ്പനി ഉടമയുമായ വിന്‍സണ്‍ പാലത്തിങ്കലിന്റെ നേതൃത്വത്തില്‍, ജോബി സെബാസ്റ്റ്യനും ഒരു ടെക്നോളോജി ടീമുമാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍. ഈ ക്രിസ്മസ്സിനു മുന്‍പ് വെബ്സൈറ്റ് പ്രവര്‍ത്തന സജ്ജമാകുമെന്ന് വില്‍സണ്‍ പാലത്തിങ്കല്‍ പറഞ്ഞു.

ഫോമായുടെ നേതാക്കളുടെയും അംഗസംഘടനകളുടെയും വിവരങ്ങള്‍ മാത്രമല്ല, ദേശീയ തലത്തിലുള്ള ഫോമാ ന്യൂസ്, പ്രാദേശിക സംഘടനാ വാര്‍ത്തകള്‍, പ്രമുഖരായ മലയാളികളുടെ ബ്ളോഗുകള്‍, ഇന്ത്യ-കേരള ലൈവ് ന്യൂസ്, ഫോമായുടെ സ്പെഷ്യല്‍ പ്രൊജെക്റ്റുകള്‍ എന്നിവ ന്യൂതന ന്യൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തിലാണ് പോര്‍ട്ടലില്‍ എത്തിക്കുന്നത്. മാനുഷിക ഇടപെടല്‍ ഏറ്റവും കുറച്ചു കൊണ്ട് തന്നെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും എന്ന പ്രത്യേകതയും ഉണ്ട്.

ഫോമായിലെ എല്ലാ അംഗസംഘടനകള്‍ക്കും പ്രത്യേകം ലോഗിന്‍ നല്‍കുന്നതു വഴി, അതാതു സംഘടനകളുടെ പ്രതിനിധികള്‍ തന്നെയായിരിക്കും അവരവരുടെ സംഘടനയുടെ പേജുകള്‍ സമകാലികമായി നിലനിര്‍ത്തുന്നത്. ദേശീയ ജനറല്‍ ബോഡി നടക്കുമ്പോള്‍, അതിലേക്കുള്ള സംഘടനാ പ്രതിനിധികളുടെ വിവരങ്ങളും ഉള്‍പ്പെദുത്താനാകും എന്ന പ്രത്യേകതയും കൂടി ഉണ്ട് ഈ വെബ്സൈറ്റിന്. ഈ പോര്‍ട്ടലിന്റെ അടുത്ത വേര്‍ഷനില്‍, ഫോമാ ദേശീയ ഫോമാ ദേശീയ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ചടുലവും, കാര്യക്ഷമവും, സുതാര്യവുമക്കാന്‍ സഹായിക്കുന്ന രീതിയിലുള്ള ഒരു തിരഞ്ഞെടുപ്പ് സെക്ഷനും ആലോചനയിലുണ്ട്.

ഫോമായുടെ ഈ സംരംഭത്തില്‍ നിന്നും പരമാവതി കാര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ അറിയിച്ചു. ഫോമാ വെബ്പോര്‍ട്ടലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വിന്‍സണ്‍ പാലത്തിങ്കലുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിന്‍സണ്‍ പാലത്തിങ്കല്‍
                 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ ക്രിസ്‌തുമസ്‌ നവവത്സരാഘോഷം
    വര്‍ഗീസ്‌ പ്ലാമൂട്ടില്‍   ന്യൂജേഴ്‌സി: ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്‌ത്യന്‍ ഫെലോഷിപ്പിന്‍െറ ക്രിസ്‌തുമസ്‌...

  • എസ്‌.എം.സി.സി ഷിക്കാഗോ ഡിസംബര്‍ 21-ന്‌ സെമിനാര്‍ നടത്തുന്നു
    ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌...