You are Here : Home / USA News

ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പിയ ഡാളസ്സിലെ സംഗീത സായാഹ്നം അവിസ്മരണീയമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 09, 2014 09:02 hrs UTC

മസ്‌കിറ്റ് : നല്ല ദാസനായ് ഞാന്‍ തീര്‍ന്നതിനാല്‍, എന്‍ മരണം എനിക്കത് ലാഭം എന്ന ഗാനത്തിന്റെ ഈരടികള്‍ ആലപിച്ചു ജനഹൃദയങ്ങളില്‍ അനശ്വര സ്ഥാനം നേടി, മരണത്തിന് കീഴടങ്ങേണ്ടി വന്ന പ്രശസ്ത യുവ ഗായകന്‍ ചിക്കു കുരിയാക്കോസിന് സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചു ഡാളസ് സെലിബ്രന്റ് സംഘടിപ്പിച്ച സംഗീത സായാഹ്നം ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന സംഗീതാസ്വദകരില്‍ ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പിയ പ്രതീതിയാണ് ഉളവാക്കിയത്.

ഡിസം.7 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് മസ്‌കിറ്റ് ബാര്‍ണീസ് ബ്രിഡ്ജിലുള്ള ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ പാസ്റ്റര്‍ വിജു ജോസഫിന്റെ പ്രാര്‍ത്ഥനയോടെ സംഗീത പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഷാജി, സോമി ഗ്രൂപ്പ്, ലിസാ ബിനു, ജസ്റ്റിന്‍, ജോയ്, ഷെനീല ജോയ്, ഷാജി, തോമസ് ജോണ്‍, ബാബുച്ചന്‍, തുടങ്ങിയ യുവഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗാനശുശ്രൂഷാ മദ്ധ്യേ ഇവാഞ്ചലിസ്റ്റ് കെ.സി. ജോര്‍ജ്ജ് സന്ദേശം നല്‍കി. പ്രവേശനം സൗജന്യമായിരുന്നുവെങ്കിലും, ചിക്കു കുര്യാക്കോസിന്റെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് നടത്തിയ സ്രോത്രകാഴ്ചയില്‍ ഗാനശുശ്രൂഷയ്ക്കായി എത്തിചേര്‍ന്നവര്‍ തുറന്ന മനസ്സോടെ സഹകരിച്ചു. പാസ്റ്റര്‍ തോമസ് മാമന്റെ ആശീര്‍വാദത്തോടെ സംഗീത സായാഹ്നം സമാപിച്ചു. തോമസ് ജോണ്‍(കോര്‍ഡിനേറ്റര്‍), റോയ് വര്‍ഗീസ്(സെക്രട്ടറി), ബ്ലസന്‍ ജേക്കബ്(ട്രഷറര്‍), ജസ്റ്റിന്‍ വര്‍ഗീസ്(പബ്ലിസിറ്റി) എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് സംഗീത സായാഹ്നം വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.