You are Here : Home / USA News

യു.എസ്. മലയാളി ഡോട്ട് കോം ചീഫ് എഡിറ്റര്‍ സിബിന്‍ തോമസ് നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 06, 2014 09:24 hrs UTC



അബുദാബി : യു.എസ്.മലയാളി ഡോട്ട്. കോം ചീഫ് എഡിറ്ററും, വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുമായ സിബിന്‍ തോമസ്(24) അബുദാബിയില്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് (ഇന്ന് ഡിസം.5ന്) നിര്യാതനായി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സിബിന്‍ തോമസ് ഉദ്യോഗാര്‍ത്ഥം ആദ്യമായി അബുദാബിയില്‍ എത്തിയത്.

റാന്നി തോട്ടമണ്‍(ആനപ്പാറ) വടക്കേപാറാനിക്കാരന്‍ തോമസിന്റെ മകനാണ് മരിച്ച സിബിന്‍. എം.കോം, എം.ബി.എ ബിരുദധാരിയായ സിബിന്‍ റാന്നി പെരുമ്പുഴയില്‍ ക്യാപിറ്റല്‍ വെബ് ഡിസൈനിംഗ് കമ്പനി നടത്തിവരികയായിരുന്നു.

നല്ലൊരു സംഘാടകനും, എഴുത്തുകാരനും ആയിരുന്ന സിബിന്‍ നിരവധി കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍ എന്നിവയുടെ രചിയിതാവാണ്.

സിബിന്‍ തോമസിന്റെ അകാല നിര്യാണത്തില്‍ യു.എസ്. ഡോട്ട് കോം മാനേജിംഗ് എൗിറ്റര്‍ ജോണ്‍സണ്‍ ചെറിയാന്‍(അറ്റ്‌ലാന്റ) അനുശോചിച്ചു. ഡിജിറ്റല്‍ മീഡിയായുടെ ഭാവി വാഗ്ദാനമായിരുന്നു സിബിന്‍ തോമസെന്ന് ജോണ്‍സണ്‍ ചെറിയാന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.