You are Here : Home / USA News

ഫിലഡല്‍ഫിയായില്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ ക്രിസ്മസ് ആഘോഷം

Text Size  

Story Dated: Friday, December 05, 2014 11:10 hrs UTC

 
ഫിലഡല്‍ഫിയ : ചരിത്ര സ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദര സഭകളിലെ  ദേവാലയങ്ങള്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്‍െറ ആഭിമുഖ്യത്തില്‍ 28 -ാം സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 13 ശനിയാഴ്ച വൈകിട്ട് 2.30 മുതല്‍ ജോര്‍ജ് വാഷിങ്ടണ്‍ ഹൈസ്കൂള്‍, 10175 ബസ്റ്റ് ലിറ്റണ്‍ എവിഇ, ഫിലാഡല്‍ഫിയ, പിഒ- 19116 ല്‍ നടത്തുന്നതാണ്. യാക്കോബായ സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് ആണ് ആഘോഷത്തിന്‍െറ മുഖ്യാതിഥി. കൂടാതെ ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ ഭദ്രാസനത്തിലെ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മലയാളി കമ്മ്യൂണിറ്റിയുടെ ഉത്തമ സുഹൃത്ത് കോണ്‍ഗ്രസ് മാന്‍ മൈക്ക് ഫിറ്റ്സ് പാട്രിക്, അമേരിക്കന്‍ ഭരണ കൂടവുമായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്ന ഫാ. അലക്സാണ്ടര്‍ കുര്യന്‍ എന്നിവരും വിവിധ കമ്മ്യൂണിറ്റി ലീഡേഴ്സ് തുടങ്ങിയവരുടെ സാന്നിധ്യവും ചടങ്ങുകളില്‍ ഉണ്ടായിരിക്കും.

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ നേതൃത്വത്തിലുളള ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഫിലഡല്‍ഫിയ സിറ്റിയില്‍ നിന്നും അന്നേ ദിവസം എക്യുമെനിക്കല്‍ ദിനമായി പ്രഖ്യാപിച്ചിട്ടുളള അറിയിപ്പും ഔദ്യോഗികമായി ഉണ്ടായിരിക്കും.

എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുത്തുകുടകള്‍, വാദ്യമേളം, കൊടികള്‍, രൂപങ്ങള്‍ തുടങ്ങിയ അകമ്പിടകളോടെ കേരളീയ ക്രിസ്തീയ പരമ്പരാഗത രീതിയില്‍ മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുളള വര്‍ണ്ണശബളമായ ഘോഷയാത്രയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഷാജി ഈപ്പന്‍ (സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് ഡെലവയര്‍വാലി), ഫാ. തോമസ് മലയില്‍ (സെന്റ് ജൂഡ് മലങ്കര കാത്തലിക് ചര്‍ച്ച്) തുടങ്ങിയവര്‍ക്ക്  യാത്രയയപ്പിന്‍െറ ഭാഗമായുളള ഫലകങ്ങളും ഫാ. അലക്സാണ്ടര്‍ കുര്യന് ഔദ്യോഗിക തലത്തില്‍ ലഭിച്ച ഫലകവും സമ്മാനിക്കുന്നതാണ്. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ പുതുതായി രൂപകല്‍പന ചെയ്ത വെബ്സൈറ്റിന്‍െറ ഉദ്ഘാടനവും പതിവുപോലെ നടത്തി വരാറുളള ചാരിറ്റി വിതരണവും കൂടുതല്‍ വ്യത്യസ്തവും ആകര്‍ഷകവുമായി നിര്‍വ്വഹിക്കും.

ദേവാലയങ്ങളുടെ നേതൃത്വത്തിലുളള വൈവിധ്യമാര്‍ന്ന ക്രിസ്തീയ കലാപരിപാടികള്‍ അരങ്ങേറുന്നതും ക്രിസ്തു ദേവന്‍െറ തിരുപിറവി നൃത്ത രൂപത്തില്‍ മാതാ ഡാന്‍ഡ് അക്കാദമി, നൂപുര ഡാന്‍സ് അക്കാദമി എന്നീ നൃത്ത വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നതാണ്. സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ പ്രത്യേക ആകര്‍ഷകമായ എക്യുമെനിക്കല്‍ കാരള്‍ ഗായക സംഘം ബിജു ഏബ്രഹാമിന്‍െറ നേതൃത്വത്തില്‍ തയ്യാറായി വരുന്നതായും അറിയിച്ചു.

ഷാജി ഈപ്പന്‍(ചെയര്‍മാന്‍), ഫാ. ഷിബു മത്തായി(കോ. ചെയര്‍മാന്‍) ആനി മാത്യു(സെക്രട്ടറി), ജോബി ജോണ്‍ (ട്രഷറര്‍), സന്തോഷ് ഏബ്രഹാം (ജോ. സെക്രട്ടറി), ഡെന്നീസ് ഏബ്രഹാം (റിലിജിയന്‍ ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍), ഫാ. എം. കെ. കുര്യാക്കോസ്, ഫാ. ഗീവര്‍ഗീസ് ജോണ്‍ (റിസപ്ഷന്‍), ജീമോന്‍ ജോര്‍ജ് (പിആര്‍ഒ സുവനീര്‍) ബെന്നി കൊട്ടാരത്തില്‍ (പ്രോഗ്രാം) ജോസഫ് ഫിലിപ് (പ്രൊഡഷന്‍) ദാനിയേല്‍ തോമസ് (ചാരിറ്റി), സുമാ ചാക്കോ, സാലു യോഹന്നാന്‍ (വിമന്‍സ് ഫോറം) ബഞ്ചമിന്‍ മാത്യു(യൂത്ത്), വിന്‍സെന്റ് ഇമ്മാനുവേല്‍, ജോണ്‍ ദാനിയേല്‍ (ഓഡിറ്റര്‍മാര്‍) എന്നിവരുടെ നേതൃത്വത്തിലുളള വിവിധ കമ്മറ്റികള്‍ ജനറല്‍ ബോഡിയുടെ സഹകരണത്തിലുമായി വിപുലമായ ക്രമീകരണങ്ങള്‍ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്‍െറ വന്‍ വിജയത്തിനായി ധൃതഗതിയില്‍ നടത്തി വരുന്നതായി എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍െറ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :www.philadelphiaecumanickal.org
വാര്‍ത്ത : ജീമോന്‍ ജോര്‍ജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.