You are Here : Home / USA News

ഷിക്കാഗോ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 27, 2014 09:20 hrs UTC

ഷിക്കാഗോ: കലിയുഗവരദനും സര്‍വ്വാഭീഷ്ടപ്രദായകനും ആയ ശ്രീധര്‍മശാസ്‌താവിന്റെ അപദാനങ്ങളും ശരണംവിളികളും അലയടിച്ചുയരുന്ന ഈ മണ്ഡലവ്രത കാലത്ത്‌ ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്കായി അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം ആഘോഷിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഒരു ആചരാനുഷ്‌ഠാനമാണ്‌ അയ്യപ്പന്‍വിളക്ക്‌. ഭക്തജനങ്ങള്‍ സ്വാമി മന്ത്രങ്ങള്‍ ഉരുവിട്ട്‌ വ്രതശുദ്ധിയോടെ ഭക്തിപുരസ്സരം ക്ഷേത്രങ്ങളില്‍ ഒരുമിച്ചു കൂടി നടത്തുന്ന ഈ ചടങ്ങുകളില്‍ ശബരീസന്നിധാനത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത ഭക്തജനങ്ങളും സ്വാമി ദര്‍ശനപുണ്യവും അനുഗ്രഹവും നേടുന്നു.

ഷിക്കാഗോയിലെ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്ക്‌ മഹോത്സവം ഡിസംബര്‍ 6 ന്‌ വിവിധ ആഘോഷപരിപാടികളോടുകൂടി Hindu Temple of Greater Chicago, Lemont ല്‍ വച്ച്‌ നടത്തുന്നു. രാവിലെ 9 മണിക്കു ആരംഭിച്ച്‌ വൈകിട്ട്‌ 8 മണിക്ക്‌ പര്യവസാനിക്കുന്ന ചടങ്ങുകളില്‍ അയ്യപ്പപൂജകളും ഭജനയോടും അഭിഷേകത്തിനോടും ഒപ്പം ചെണ്ട മേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടു കൂടി നടത്തുന്ന ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്‌. എല്ലാ ഭക്ത ജനങ്ങളും ഈ ആഘോഷ പരിപാടികളില്‍ പങ്കുകൊണ്ട്‌ അയ്യപ്പ സ്വാമികളുടെ അനുഗ്രഹങ്ങള്‍ നേടണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക www.swamiayyappa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.