You are Here : Home / USA News

കാനഡായില്‍ ആദ്യമായി ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പൊതുപ്രഭാഷണം

Text Size  

Story Dated: Thursday, November 20, 2014 09:38 hrs UTC



 വിനോദ് ജോണ്‍

ടൊറന്റോ . ശ്രീനാരായണ ഗുരുവിന്‍െറ ജീവിതവും തത്വദര്‍ശനവും കൃതികളും സംബന്ധിച്ച് ഒരു പൊതു പ്രഭാഷണ പരിപാടി ഗ്രെയിറ്റര്‍ ടൊറന്റോ ഏരിയായിലെ ഓക്വില്‍ കണ്‍ട്രി ഇന്‍ ഹോട്ടലിലെ വിന്‍സ്റ്റണ്‍ ചര്‍ച്ച് ഹാളില്‍ 2014 നവംബര്‍ 9 ന് നടത്തി. ടൊറന്റോയിലെ ശ്രീനാരായണ അസോസിയേഷന്‍െറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സംസ്ക്കാരങ്ങളുടെയും ഭാഷകളുടെയും സംഗമഭൂമിയായ കാനഡായില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ആദ്യമായാണ് ഇത്തരമൊരു പൊതുപ്രഭാഷണ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.

ഗുരുവിന്‍െറ ഉപനിഷദ്ജ്ഞാനം സ്വയം പഠിക്കുകയും മനസ്സിലാക്കുകയും നിത്യ ജീവിതത്തില്‍ അനുഷ്ഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ഒരു ദൌത്യമായി സ്വയം ഏറ്റെടുത്തിട്ടുളള എസ്എന്‍എയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായാണ് ഈ പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നത് ടൊറന്റോയിലെ ശ്രീനായാരണ അസോസിയേഷന്‍ പ്രസിഡന്റ് ഉദയന്‍ പുരുഷോത്തമന്‍  ആമുഖമായി പ്രഖ്യാപിച്ചു. ഈ ഉദ്ദേശ്യത്തോടെ ആവശ്യമായ പുസ്തകങ്ങളും മറ്റു പഠനോപാധികളും ഉള്‍ക്കൊളളുന്ന ഒരു ഗ്രന്ഥശേഖരം ടൊറന്റോയില്‍ ഒരുക്കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എസ്എന്‍എ ആരംഭിച്ചതായും ഗുരുവിന്‍െറ ജീവിതവും ദര്‍ശനവും പഠിക്കുന്നതിനായി ഈ സംഘടനയിലെ അംഗങ്ങള്‍ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുജിത് ശിവാനന്ദ് മുഖ്യപ്രഭാഷണം നടത്തി. ’ദ ലൈഫ് ആന്‍ഡ് വര്‍ക്ക്സ് ഓഫ് നാരായണ ഗുരു, ’ദ വാട്ട് ഓഫ് വേദാന്ത്, ’ജീവകാരുണ്യ പഞ്ചകം എന്നീ മൂന്ന് ദൃശ്യപഠനാവിഷ്കാരങ്ങള്‍(മള്‍ട്ടി മീഡിയ എഡ്യുക്കേഷണല്‍ റപ്രസന്റേഷന്‍സ്) അവതരിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രഭാഷണം നടത്തിയത്. ഗുരുവിന്‍െറ ജീവിതവും കൃതികളും തത്വദര്‍ശനവും നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായ തയ്യാറാക്കിയിട്ടുളളവയാണ് ഈ ദൃശ്യപഠനാവിഷ്കാരങ്ങള്‍. നാരായണ ഫിലോസഫി സൊസൈറ്റി(എന്‍പിഎച്ച്ഐഎല്‍) എന്ന പഠനക്കൂട്ടായ്മ വര്‍ക്കല നാരായണ ഗുരുകുല ഫൌണ്ടേഷന്‍െറ പങ്കാളിത്തത്തോടെയാണ് ഇവ രൂപപ്പെടുത്തിയെടുത്തിട്ടുളളത്. നാരായണ ഗുരുവിന്‍െറ തത്വദര്‍ശനം ഒരു പാഠ്യവിഷയമായി യൂണിവേഴ്സിറ്റികളിലും മറ്റും പഠിപ്പിക്കുന്നതിനു വേണ്ടി മുനി നാരായണ പ്രസാദ് രചിച്ച ’ ദ ഫിലോസഫി ഓഫ് നാരായണ ഗുരു എന്ന വൈജ്ഞാനിക മൂല്യമുളള കൃതിയുടെ മള്‍ട്ടി മീഡിയ ആവിഷ്കാരമാണ് ഇതിലെ ’ദ വാട്ട് ഓഫ്   വേദാന്ത എന്ന മൊഡ്യൂള്‍. (നാരായണ ഗുരുവിന്‍െറ അദ്വൈത ദര്‍ശനം എന്ന പേരില്‍ ഈ കൃതിയുടെ മലയാളം പരിഭാഷയും ലഭ്യമാണ്.)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.