ടൊറന്റോ . കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്‍െറ ക്രിസ്മസ് ആഘോഷവും കരാള്‍ സര്‍വ്വീസും നവംബര്‍ 15 ശനിയാഴ്ച വെസ്റ്റ് മിസ്സിസാഗയിലെ 50 ബ്രിസ്റ്റോള്‍ റോഡിലുള്ള(എല്‍5ആര് 3കെ3) സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സെക്കന്ററി സ്കൂളില്‍ വൈകിട്ട് 5.30 മുതല്‍ നടത്തപ്പെടും. ഫെല്ലോഷിപ്പിന്‍െറ 15 അംഗത്വ സഭകളില്‍ നിന്നുളള ഗായക സംഘങ്ങള്‍ ഓരോ സഭയ്ക്കും ക്ലിപ്തപ്പെടുത്തിയിട്ടുളള 12 മിനിറ്റുകള്‍ക്കുളളില്‍ കരാള്‍ ഗീതങ്ങള്‍ ആലപിക്കും.
ടൊറന്റോ സിഎസ്ഐ ചര്‍ച്ച് വികാരി ജോര്‍ജ് ജേക്കബ് ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ സഭകളുടെ വികാരിമാരായ ഡോ. പി.കെ.മാത്യൂസ്, റമ്പാന് ലാസറസ് കോര്‍ എപ്പിസ്ക്കോപ്പ, റവ. ഡോ. ജോസ് കല്ലുവേലില്‍, ഡോ. തോമസ് ജോര്‍ജ്, വെരി. ജോസ് തോമസ് കോര്‍ എപ്പിസ്ക്കോപ്പ, ജെയിന് തോമസ്, എബി മാത്യു, മാത്യു ബേബി, ഷിജു സാമുവല്‍, ജോണ്‍ കുര്യാക്കോസ്, ജോണ്‍ തോമസ് യോഹന്നാന്, പി. വി. പൌലോസ്, ഡാനിയേല്‍ തോമസ്, ജോര്‍ജ് ജേക്കബ്, മാക്സിന് ജോണ്‍ എന്നിവരും പ്രസ്തുത സഭകളില്‍ നിന്നും നിരവധി സഭാ ജനങ്ങളും ആഘോഷത്തില്‍ അണിനിരക്കും.
ഫെല്ലോഷിപ്പിന്‍െറ വെബ് മാസ്റ്റര്‍ കിരണ്‍ ജോയിയുടെ നേതൃത്വത്തില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഫെല്ലോഷിപ്പിന്‍െറ പുതിയ വെബ് സൈറ്റ് പരിപാടികള്‍ക്കിടയില്‍ ഉദ്ഘാടനം ചെയ്യപ്പെടും. ഫെല്ലോഷിപ്പിന്‍െറ ഭാരവാഹികളായ സെക്രട്ടറി സാക്ക് സന്തോഷ് കോശി, ഇവന്റ് കോര്‍ഡിനേറ്റര്‍ ജോസഫ് പുന്നശേരി, ട്രഷറര്‍ മാത്യു കുതിരവട്ടം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഉപസമിതികള്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. സൈമണ്‍ പ്ലാന്തോട്ടം, ബിനോയ് വര്‍ഗീസ്, സുജിത്ത് ഏബ്രഹാം എന്നിവര്‍ ഉപസമിതികള്‍ക്ക് മേല്‍നോട്ടം വഹിക്കും. സമ്മേളനാനന്തരം എല്ലാവര്ക്കും സ്നേഹവിരുന്നും ഒരുക്കിയിരിക്കുന്നു.എന്ന് എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിനായി, മാക്സിന് ജോണ്‍ പ്രസിഡന്റ്.
വാര്‍ത്ത. ജെയ്സണ്‍ മാത്യു
Comments