You are Here : Home / USA News

ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സിറ്റ്‌ സപ്‌ളൈ ലൊജിസ്റ്റിക്‌സ്‌ മലയാളി കുടുംബ സംഗമം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, November 14, 2014 10:35 hrs UTC

ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സിറ്റിലെ സപ്‌ളൈ ലൊജിസ്റ്റിക്‌സില്‍ ഇപ്പോള്‍ ജോലി ചെയ്‌തു കൊണ്ടിരിക്കുന്നവരുടേയും അവിടെ നിന്ന്‌ വിരമിച്ചവരുമായ മലയാളികളുടെ ഒരു വാര്‍ഷിക സമ്മേളനം നവംബര്‍ 15 ശനിയാഴ്‌ച്ച വൈകിട്ട്‌ 6 മണി മുതല്‍ രാജധാനി ഇന്ത്യന്‍ റെസ്‌ടോറന്റില്‍ (20612 ഹില്‍സൈഡ്‌ അവന്യു, ക്വീന്‍സ്‌ വില്ലേജ്‌, ന്യൂയോര്‍ക്ക്‌ 11427) വച്ച്‌ നടക്കുന്നതാണ്‌. തദവസരത്തില്‍ എല്ലാവരും കുടുംബസമേതം കൃത്യസമയത്ത്‌ തന്നെ എത്തിച്ചേരണം എന്ന്‌ അറിയിക്കുന്നു. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്‌. ഈ വര്‍ഷം റിട്ടയര്‍ ചെയ്യുന്നവരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. പഴയ സൗഹൃദം പുതുക്കുന്നതിനും പുതിയവരെ പരിചയപ്പെടാനുമുള്ള അപൂര്‍വ സന്ദര്‍ഭമായിരിക്കും ഈ ഒത്തുചേരല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മത്തായി മാത്യു (516) 2361739.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.