You are Here : Home / USA News

മാധ്യമ പുരസ്കാര പദ്ധതിക്ക് ആശംസയുമായി പിണറായി വിജയന്‍

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Tuesday, November 04, 2014 11:24 hrs UTC


        
തിരുവനന്തപുരം. ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാര പദ്ധതിക്ക് ആശംസകളുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാധ്യമശ്രീ ജേതാക്കളായ എം.ജി രാധാകൃഷ്ണനും ജോണി ലൂക്കോസിനും മാധ്യമരത്ന ക രസ്ഥമാക്കിയ ജോണ്‍ ബ്രിട്ടാസിനും അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ പിണറായി ഇന്ത്യ പ്രസ്ക്ലബ്ബിന്റെ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ 2015 നവംബറില്‍ ഷിക്കാഗോയിലെത്തുമെന്നും ഉറപ്പു നല്‍കി.

ഇന്ത്യ പ്രസ്ക്ലബ്ബിന്റെ ചടുലതയാര്‍ന്ന പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം പ്രശംസിച്ച പിണറായി വിജയന്‍ കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന മാധ്യമശ്രീ പുരസ്കാര സമര്‍പ്പണ ചടങ്ങി ല്‍ പങ്കെടുത്തതും അനുസ്മരിച്ചു. കേരളത്തിലെ ഭരണ, പ്രതിപക്ഷ നേതൃത്വങ്ങള്‍ ഒന്നിച്ചു വേദി പങ്കിട്ട അപൂര്‍വ ചടങ്ങായിരുന്നു കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന മാധ്യമശ്രീ പുരസ്കാരദാനം.
പ്രസ്ക്ലബ്ബിന്റെ അക്കാലത്തെ ദേശീയ നേതാക്കളായ മാത്യു വര്‍ഗീസ്, മധു കൊട്ടാരക്കര എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് കേരളത്തിലെ മാധ്യമ കുലപതികളുടെ സാന്നിധ്യം കൊണ്ട ും പ്രൌഡഗംഭീരമായി. വിജയികള്‍ക്ക് ആദരവും അ തിഥികള്‍ക്ക് ആഘോഷരാവും സമ്മാനിച്ച ആ ദിനം താന്‍ പങ്കെടുത്ത പൊതു പരിപാടിക ളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

മലയാളത്തിലെ സമുന്നതരും പ്രഗല്‍ഭരുമായ പത്രപ്രവര്‍ത്തകരെ തന്നെ ഇക്കുറിയും തിരഞ്ഞെടുത്തതില്‍ ഇന്ത്യ പ്രസ്ക്ലബ്ബിനെ അഭിനന്ദിക്കുന്നുവെന്ന പിണറായി വിജയന്‍ പ്രതികരിച്ചു. സുതാര്യമായതിനാലാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതായത്. മികവിന്റെ കണക്കെടുപ്പ് മാത്രം നടത്തിയതിനാല്‍ ഏറ്റവും മികച്ചവരെ തന്നെ ഇന്ത്യ പ്രസ്ക്ലബ്ബിന് കണ്ടെത്താനായി.

ജോണി ലൂക്കോസും എം.ജി രാധാകൃഷ്ണനും ജോണ്‍ ബ്രിട്ടാസും കേരളത്തിലെ പകരം വയ്ക്കാനില്ലാത്ത പത്രപ്രവര്‍ത്തകരുടെ ഗണത്തില്‍ പെടുന്നു. നിരീക്ഷണ ബുദ്ധിയും കാര്യങ്ങള്‍ വിലയിരുത്താനുളള അസാമാന്യ കഴിവും അതവതരിപ്പിക്കാനുളള പ്രതിഭയുമാണ് മൂവരെയും വേറിട്ടു നിര്‍ത്തുന്നത്. ഇന്ത്യ പ്രസ്ക്ലബ്ബ് ഏറ്റവും മൂല്യമുളള അവാര്‍ഡിന് ഈ മൂവരെയും തിരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടുന്നില്ല.

ഷിക്കാഗോയില്‍ നടക്കുന്ന ഇന്ത്യ പ്രസ്ക്ലബ്ബിന്റെ അടുത്ത നാഷണല്‍ കോണ്‍ഫ റന്‍സിന് പിണറായി വിജയന്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു. മാധ്യമരത്ന ജേതാവ് ജോണ്‍ ബ്രിട്ടാസിന് പുരസ്കാരം സമ്മാനിക്കുന്നത് ഈ കോണ്‍ഫറന്‍സില്‍ വച്ചാണ് എന്നറിയുന്നതിലും സന്തോഷം. ഈ വേദിയില്‍ ഉണ്ടാവുകയെന്നത് അനുഗഹമായും കരുതുന്നു.

ഇന്ത്യ പ്രസ്ക്ലബ്ബിന്റെ മുന്നോട്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ഊര്‍ജവും ലഭിക്കട്ടെയെന്ന് പിണറായി വിജയന്‍ ആശംസിച്ചു. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ എന്താണെങ്കിലും ഇന്ത്യ പ്രസ്ക്ലബ്ബിന്റെ ഷിക്കാഗോ കോണ്‍ഫറന്‍സില്‍ താന്‍ പങ്കെടുക്കു മെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.