You are Here : Home / USA News

രമേശ്‌ ചെന്നിത്തലയും, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയും ബിഷപ്‌ ഹൗസ്‌ സന്ദര്‍ശിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 02, 2014 11:49 hrs UTC

Picture ഷിക്കാഗോ: അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ കേരള ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും, മുന്‍ മന്ത്രിയും ഇപ്പോള്‍ കടുത്തുരുത്തി എം.എല്‍.എയുമായ മോന്‍സ്‌ ജോസഫും ഷിക്കാഗോയിലുള്ള സീറോ മലബാര്‍ ബിഷപ്പ്‌ ഹൗസില്‍ എത്തി, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ എന്നിവരെ സന്ദര്‍ശിച്ചു. രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, ഫിനാന്‍സ്‌ ഓഫീസ്‌ റവ. ഫാ. പോള്‍ ചാലിശേരില്‍, സജി മാടപ്പള്ളില്‍ എന്നിവര്‍ സന്ദര്‍ശനാവസരത്തില്‍ സന്നിഹിതരായിരുന്നു. കേരളത്തില്‍ റബ്ബര്‍ വിലയിടിവുമൂലം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികളിലുള്ള ഉത്‌കണ്‌ഠ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ ജീവിതശൈലിയും, തന്റെ മുന്‍ഗാമിയില്‍ നിന്ന്‌ വേറിട്ടുള്ള പ്രവര്‍ത്തനരീതികളും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുന്നതാണെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എടുത്തു പറഞ്ഞു. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ ഒക്‌ടോബര്‍ 26-ന്‌ ഞായറാഴ്‌ച ബെല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത്‌, സപ്‌തതിയിലേക്ക്‌ പ്രവേശിച്ച മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിനും, രൂപതയുടെ സഹായ മെത്രനായി നിയമിതനായ മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിനും ആശംസകളും അനുമോദനങ്ങളും നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.