You are Here : Home / USA News

മിഷിഗണ്‍ മലയാളി ഓഫ്‌ ദി ഇയര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 16, 2013 10:45 hrs UTC

ഡിട്രോയ്‌റ്റ്‌: വടക്കേ അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ശുദ്ധജല തടാകങ്ങളും മലനിരകളും സസ്യവൃക്ഷാതികളാല്‍ സമ്പുഷ്ടമായ മിഷിഗണില്‍ ഏകദേശം 64,980 ശുദ്ധ ജല സ്രോതസ്സുകളും ഉണ്ട്‌. ഏകദേശം 6 മാസം മഞ്ഞിനാല്‍ മൂടപെട്ടു 6 മാസം ഹരിത പട്ടിട്ടു മൂടിയും, അമേരിക്കയില്‍ വിഷ പാമ്പുകള്‍ കുറഞ്ഞതുമായ ഒരു സംസ്ഥാനമാണ്‌ മിഷിഗണ്‍. ഏകദേശം 25 -30 വര്‍ഷങ്ങളായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്ന്‌ മലയാളികള്‍ ഇവിടെ കുടിയേറിയിട്ട്‌. ആദ്യ കാലങ്ങളില്‍ ഭാഷയോടും വ്യത്യസ്‌ത ഭക്ഷണ രീതികളോടും മല്ലടിച്ചും, കിട്ടുന്ന ജോലികളില്‍ ഏര്‍പെട്ടും ജീവിതം പച്ച പിടിപ്പിച്ചു. നാട്ടിലെ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഒരു കൈ താങ്ങായി, സമൂഹത്തിലെ താഴേക്കിടയില്ലുള്ളവര്‍ക്ക്‌ ഒരു സാന്ത്വനമായി എന്നാല്‍ ഇന്ന്‌ ഈ രണ്ടാം തലമുറ ആ ആദ്യ കാല കുടിയേറ്റ പിതാക്കന്മാരുടെ അന്നത്തെ കഷ്ടപ്പാടുകള്‍ക്ക്‌ അറുതിയായി, ജീവിതത്തിന്റെ നാനാ തുറകളില്‍ മലയാളി സാന്നിധ്യം ഉണ്ടായി. ഇന്ന്‌ സ്‌റ്റേറ്റിന്റെയും സിറ്റിയുടെയും ഓഫീസ്‌ മുതല്‍ ഡോക്ടര്‍മാര്‍, ഫിസ്സിക്കല്‍ തെറാപിസ്റ്റുകള്‍, നര്‍സുമാര്‍, ഐ ടി പ്രൊഫഷണുകള്‍, ബിസ്സിനസ്സുകാര്‍ എന്നു വേണ്ട സമൂഹത്തിലേ എല്ലാ ഉന്നത സ്ഥാനങ്ങളിലും ഇന്ന്‌ മലയാളി സാന്നിധ്യം ഉണ്ട്‌.

 

 

ഏകദേശം 5 ഓളം മലയാളി ഗ്രോസ്സറി കടകള്‍ ഇന്ന്‌ ഡിട്രോയ്‌റ്റ്‌ മെട്രോ ഏരിയയില്‍ തന്നെഉണ്ട്‌.ജാതി മത ഭേദമെന്യേ എല്ലാ മലയാളികളും അന്യോന്യം സഹായങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നു. സ്റ്റുഡന്റ്‌റ്‌ വിസയിലും, എച്‌ 1 വിസകളിലും എത്തുന്ന പുതു തലമുറകളെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നു. അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്‌തു കൊടുക്കുന്നു , കേരളീയ ഭക്ഷണത്തിനായി കാറ്റെറിംഗ്‌ സര്‍വീസുകളും മലയാളിക്കടകളും ഇന്ന്‌ നമ്മുക്കുണ്ട്‌. വിനോദ പരിപാടികളിലും മലയാളികള്‍ ഒട്ടും പുറകിലല്ല. സമ്മറില്‍ മീന്‍ പിടുത്തം, ക്യാംബിങ്ങ്‌, ഫാള്‍വിന്‍റ്ററില്‍ ഹണ്ടിംഗ്‌ , മലയാളികളുടെ ഇഷ്ട വിനോദങ്ങളാണ്‌. ഇവിടെയാണ്‌ മിഷിഗണിലെ മലയാളികളുടെ സംഘടനയായ മിഷിഗണ്‍ മലയാളി അസോസിയേഷന്റെ പ്രശക്തി. രൂപം കൊണ്ടിട്ടു ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളുവെങ്കിലും, ഈ ചുരുങ്ങിയ കാലം കൊണ്ട്‌ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട്‌ മിഷിഗണിലെ മലയാളികളുടെ ഹൃദയങ്ങളില്‍ സ്ഥാനം നേടി.

 

ഈ 25- 30 വര്‍ഷത്തെ പാരമ്പര്യമുള്ള മലയാളി സമൂഹത്തിന്റെ നന്മയ്‌ക്കായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ച ഒരു മിഷിഗണ്‍ മലയാളിക്ക്‌, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഈ വര്‍ഷം മുതല്‍ എല്ലാ വര്‍ഷവും `മിഷിഗണ്‍ മലയാളി ഓഫ്‌ ദി ഇയര്‍' അവാര്‍ഡ്‌ നല്‌കി ആദരിക്കുവാന്‍ ഈ വര്‍ഷത്തെ കമ്മിറ്റി തീരുമാനിച്ചു. ആയതിലേക്ക്‌ മിഷിഗണിലെ എല്ലാ മലയാളികള്‍ക്കും പേരുകള്‍ നിര്‍ദേശിക്കാവുന്നതാണ്‌.. അപേഷകന്റെ പേര്‌ , ഫോണ്‍ നമ്പര്‍, അപേഷകന്‍ നിര്‍ദേശിക്കുന്ന ആളുടെ പേര്‌ എന്നിവയാണു അയക്കേണ്ടത്‌. michigan.malayalee@gmail.com എന്ന മെയില്‍ വിലാസത്തിലാണ്‌ അയക്കേണ്ടത്‌. അപേക്ഷ അയക്കണ്ട അവസാന തീയതി ഓഗസ്റ്റ്‌ 25 2013 ആണ്‌. മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ` എന്റെ മലയാള ഭാഷ` പഠന കളരി തുടര്‍ന്നുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ ചാഴികാട്ടു : 734 516 0641, അഭിലാഷ്‌ പോള്‍ : 248 252 6230 വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ : 313 208 4952 വിനോദ്‌ കൊണ്ടൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.