You are Here : Home / USA News

ഏകദിന വനിതാ സെമിനാര്‍ ഒക്‌ടോബര്‍ 18 ന്‌

Text Size  

Story Dated: Friday, October 03, 2014 04:05 hrs UTC

- ജീമോന്‍ ജോര്‍ജ്‌

 

ഫിലഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പ്‌ ഓഫ്‌ ഇന്ത്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്തി വരാറുളള ഏകദിന വനിതാ സെമിനാര്‍ ഒക്‌ടോബര്‍ 18 തിയതി ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 1 മണി വരെ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ വച്ച്‌ നടത്തുന്നതാണ്‌. പ്രാരംഭ കാല കുടിയേറ്റക്കാരായി പ്രവാസി നാടുകളില്‍ എത്തിയിരിക്കുന്നവരുടെ ഇടയില്‍ പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ക്ക്‌ കുടുംബ ജീവിതത്തിലും ജോലി സ്‌ഥലങ്ങളിലും ഉണ്ടാകുന്ന ജീവിത വ്യതിയാനങ്ങളെ ക്രിസ്‌തീയാന്തരീക്ഷത്തിലൂടെ തരണം ചെയ്യുവാന്‍ മനകരുത്തുണ്ടാക്കുവാനായിട്ടുളള കാര്യങ്ങളെ അടിസ്‌ഥാനമാക്കി ധാരാളം പുസ്‌തകങ്ങള്‍ രചിച്ചിട്ടുളള ഡോ. സ്‌പെന്‍സര്‍ ജോണ്‍സണിന്റെ WHO MOVED MY CHEESE എന്ന പുസ്‌തകത്തിന്‌ ആധാരമാക്കി തയ്യാറാക്കിയിട്ടുളള PSYCHOLOGY AND BIBLICAL SPIRITUALITY OF CHANGE ആണ്‌ സെമിനാറിലെ മുഖ്യവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്‌.

 

ലൂതറിന്‍ സഭയിലെ പാസ്‌റ്ററും മുപ്പതിലധികം വര്‍ഷങ്ങളായി കുടുംബങ്ങള്‍ക്കും വ്യക്‌തികള്‍ക്കും കൗണ്‍സിലിംഗ്‌ തെറാപ്പിയിലൂടെ സേവനം നടത്തി വരികയും ക്രിസ്‌തീയ ജീവിത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ വളരെയധികം അവഗാഹവുമുളള ഫാ. ഡോ. ആഷാ ജോര്‍ജും കൂടാതെ ഈവാഞ്ചലിക്കല്‍ ലൂതറിന്‍ ചര്‍ച്ചിലെ പാസ്‌റ്ററും വേദശാസ്‌ത്ര പണ്ഡിതനും പ്രമുഖ വാഗ്മിയുമായ ഫാ. ഡോ. സാറാ ആന്‍ഡേഴ്‌സണും ചേര്‍ന്നാണ്‌ ഈ വര്‍ഷത്തെ സെമിനാര്‍ വിജ്‌ഞാനപ്രദവും അര്‍ത്ഥസംപുഷ്‌ടവുമായി മാറ്റുവാന്‍ മുഖ്യപ്രഭാഷകരായി സെമിനാറില്‍ എത്തുന്നത്‌. സെമിനാറില്‍ ഉടനീളം തോമസ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുളള എക്യുമെനിക്കല്‍ ക്വയര്‍ ശ്രുതിമധുരമായ ക്രിസ്‌തീയ ഗാനങ്ങളാലപിക്കുന്നതും 18 വയസിന്‌ മുകളില്‍ പ്രായമുളള ഏവരേയും പ്രത്യേകിച്ചും സ്‌ത്രീകളെ സ്വാഗതം ചെയ്യുന്നതായും എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കിയിട്ടുളളതായും സെമിനാറിന്റെ വന്‍വിജയത്തിനായിട്ടുളള മറ്റു കാര്യങ്ങള്‍ ധൃതഗതിയില്‍ ക്രമീകരിച്ചു വരുന്നതായും സംഘാടകര്‍ അറിയിക്കുകയുണ്ടായി.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : സുമാ ചാക്കോ (വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍) : 215 268 2963 സാലു യോഹന്നാന്‍ : 215 322 8222

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.