ഷിക്കാഗോ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി വിജയംവരിച്ച മഹാത്മാഗാന്ധിയുടെ 145-മത് ജന്മദിനം ഷിക്കാഗോയിലെ ഫോമാ ഭാരവാഹികള്‍ ആചരിച്ചു.
ഫോമാ ഷിക്കാഗോ റീജിയന് വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, റീജണല്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍, ട്രഷറര്‍ ജോണ്സണ് കണ്ണൂക്കാടന്‍, പി.ആര്.ഒ സാബു നടുവീട്ടില്‍, ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, നാഷണല്‍ കമ്മിറ്റി അംഗം ബിജി ഫിലിപ്പ്, മറ്റ് നേതാക്കളായ വര്‍ക്കി സാമുവേല്‍ (രാജന്), ജോണിക്കുട്ടി പിള്ളവീട്ടല്‍,സലോമി പിള്ളവീട്ടില്‍ എന്നിവര്‍ സ്കോക്കിയില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിജിയുടെ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
സണ്ണി വള്ളിക്കളം തന്റെ പ്രസംഗത്തില്‍, ഗാന്ധിജി ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങളെപ്പറ്റിയും, വളരെയേറെ നല്ല കാര്യങ്ങള്‍ രാജ്യത്തിനും, ഇന്ത്യന്‍ ജനതയ്ക്കും വേണ്ടി ചെയ്യുകയും യഥാര്‍ത്ഥമായ ധാര്‍മ്മിക ജനാധിപത്യത്തിന്റെ അടിത്തറ കെട്ടിപ്പെടുക്കുകയും ചെയ്ത മഹാനായിരുന്നുവെന്ന് പറയുകയുണ്ടായി.
മറ്റ് റീജിയണല്‍ ഭാരവാഹികളും ഗാന്ധിജയന്തിയെപ്പറ്റി സംസാരിക്കുയുണ്ടായി. ഗാന്ധിജിയുടെ ജന്മദിനം ഇന്ത്യയിലാകെയും, ഇന്ത്യക്കാര്‍ ലോകത്തെവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം ആഘോഷിക്കുന്ന ഒന്നാണ് ഒക്ടോബര്‍ 2 ഗാന്ധിജയന്തി.
Comments