ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ നേതൃത്തത്തില്‍ കൊണ്ടാടിയ ഓണം അവിസ്മരണീയമായി. സെപ്റ്റംബര്‍ 6-ന് മാഡിസണ്‍ ഹൈറ്റ്സിലുള്ള ലാംഫെയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് (Lamphere High School auditorium) ഡിട്രോയിറ്റ് മലയാളി അസോസിയേഷന് (ഡി.എം.എ) `ഓണമഹോല്ത്സവം 2014' സംഘടിപ്പിച്ചത്. ഉച്ചക്ക് ഒരുമണിക്ക് ഇലയില്‍ വിളമ്പിയ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. 21 കൂട്ടം കറികളും ആയി അതിഗംഭീരമായ ഓണസദ്യ ആയിരുന്നു ഇത്തവണത്തേത്. മാത്യു ചെരുവില്‍, ജിജി പോള്‍, ഷാജി തോമസ് എന്നിവര്‍ സദ്യക്ക് നേതൃതം നല്കി .
തുടര്‍ന്ന് 3 മണിക്ക് കലാസാംസ്കാരിക സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട് സുനില്‍ പൈങ്ങോള്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ ശ്രീ ഒ.പി. രാമന്‍കുട്ടി ഓണസന്ദേശം നല്കി.സെക്രട്ടറി രാജേഷ് കുട്ടി ആശംസകള്‍ നേര്‍ന്നു .തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിച്ചു. ശ്രീ രാജേഷ് നായരുടെ കഥക്ക് ശ്രീ സൈജന് കണിയോടിക്കല്‍ തിരക്കഥ എഴുതി, സംഗീതവും, സംവിധാനവും നിര്‍വഹിച്ച `ക്യാമ്പസ് ഡെയ്സ് ` എന്ന തീയറ്ററിക്കല്‍ ഷോ, നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. ശ്രീ സുദര്‍ശന കുറുപ്പി ന്റെ നേതൃത്തില്‍ നിര്‍മിച്ച സ്റ്റേജിലൂടെ ഓടുന്ന ട്രെയിന്‍ കാണികള്‍ക്ക് കൗതുകമായി .
മോഹിനിയാട്ടവും, പുലികളിയും, സിനിമാറ്റിക് ഡാന്‍സും, ഒക്കെയായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും കാണികളുടെ ഹൃദയം കൈടക്കി. ഡി എ0 എ യുടെ ഓണമഹോത്സവം എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും പുതിയൊരു അനുഭവമായിരുന്നെന്നും, അക്ഷരാര്ത്തത്തില് ഇതൊരു മഹോത്സവം തന്നെയായിരുന്നെന്നും മിചിഗനിലെ മലയാളികള്‍ അഭിപ്രായപ്പെട്ടു. സാജന് ജോര്‍ജ്, ഓസ്ബോണ്‍ ഡേവിഡ്, നോബിള്തോമസ് മനോജ് ജെയ്ജി, ജെയിംസ് കുരീക്കാട്ടില്‍ എന്നിവര്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്തും നല്കി. സൈജന് കണിയോടിക്കല്‍ അറിയിച്ചതാണിത്.
Comments