ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബ് സെപ്റ്റംബര്‍ 20 നു സംഘടിപ്പിച്ച വാര്‍ഷിക സൂപ്പര്‍ 8 ക്രിക്കറ്റ് ടൂര്ണമെന്റ്റില് ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ ബീറ്റ്സ് ഓഫ് കേരളയുടെ ക്രിക്കറ്റ് ടീം ബെര്‍ഗന്‍ ട്ടൈഗേര്‍സിന് തകര്‍പ്പന്‍ വിജയം
തുടര്‍ച്ചയായ രണ്ടാം തവണയാണ് ബെര്‍ഗന്‍ ട്ടൈഗേര്‍സ് ഈ കിരീടത്തില്‍ മുത്തമിടുന്നത്
ടൂര്ണമെന്റ്റില് പങ്കെടുത്ത 12 ടീമിനെയും പിന്തള്ളി ഉജ്വല പ്രകടനം പുറത്തെടുത്ത ബെര്‍ഗന്‍ ട്ടൈഗേര്‍സ് ഫൈനലില്‍ വെസ്റ്റ്ചെസ്റ്റെര് റോയല്‍ ചലെന്ജേഴ്സ് ടീമിനെയാണ് അടിയറവ് പറയിച്ചത്. 8 ഓവറില്‍ വിജയത്തിനായി 82 റണ്‍സ് വേണ്ടിയിരുന്ന ബെര്‍ഗന്‍ ട്ടൈഗേര്‍സ് വെറും 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം കണ്ടു.
കൊടുംകാറ്റ് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത രഞ്ജിത് കൃഷ്ണന്‍കുട്ടി (18 പന്തില്‍ 50 റണ്‍സ്) , ബൈജു എബ്രഹാം (8 പന്തില്‍ 25 റണ്‍സ്) എന്നിവരാണ് വിജയ ശില്പികള്.
രഞ്ജിത് കൃഷ്ണന്‍കുട്ടിയാണ് മാന്‍ ഓഫ് ദി മാച്ച്
ടീം ക്യാപ്റ്റന്‍ ഷൈബു വര്‍ഗീസ് ടീമിന്റെ വിജയത്തില്‍ അതീവ സന്തോഷം രേഖപെടുത്തി. വരും വര്‍ഷങ്ങളില്‍ ടീം കൂടുതല്‍ മികവിലേക്ക് കുതിക്കും എന്ന പ്രത്യാശയും ഷൈബു പ്രകടിപ്പിച്ചു
ബീറ്റ്സ് ഓഫ് കേരള സെക്രട്ടറി ജിനു തരിയന്‍ ഈ ജയത്തെ ബീറ്റ്സ് ഓഫ് കേരളയുടെ വിജയഗാഥയില്‍ ഒരു പൊന്‍ തൂവല്‍ കൂടി എന്ന് വിശേഷിപ്പിച്ചു
ടീം അംഗങ്ങള്‍ :
ഷൈബു വര്‍ഗീസ് (ക്യാപ്റ്റന്‍),സുമേഷ് സുരേന്ദ്രന്, ബൈജു എബ്രഹാം,
രഞ്ജിത് കൃഷ്ണന്‍കുട്ടി, അരുണ്‍ റോബര്‍ട്ട്,ഗില്‍ബെര്‍ട്ട് ജോര്‍ജ്കുട്ടി ,ജിബിന്‍ തമ്പി ,ജിജോ കുഞ്ഞുമോന്
Comments