You are Here : Home / USA News

ഡാലസ്‌ സൗഹൃദവേദി ഓണാഘോഷ പരിപാടികള്‍ സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, September 20, 2014 09:49 hrs UTC

 
ഡാലസ്‌: കലാ സാംസ്‌കാരിക മേഖലകളില്‍ തിളങ്ങി ശോഭിക്കുന്ന ശ്രീ.എബ്രഹാം തെക്കേമുറി ഡാലസ്‌ സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പാരിപാടികള്‍ ഉത്‌ഘാടനം ചെയ്യും.പ്രസിഡണ്ട്‌ എബി തോമസിന്റെ ആദ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ സെക്രടറി അജയകുമാര്‍ സ്വാഗതം നേരും. 
 
പ്രസ്‌തുത സമ്മേളനത്തില്‍ പ്രവസി മലയാളി സ്‌നേഹികളായ ശ്രീ.ഹരിപിള്ള സി.പി എ, ഫിലിപ്പ്‌ തോമസ്‌ സി. പി. എ, ജോണ്‍സണ്‍ തലച്ചലൂര്‍ (വേള്‍ഡ്‌ മലയാളി) എന്നിവര്‍ ഓണാശംസകള്‍ നേരും. 
 
മലയാളികളുടെ ദേശീയ ഉത്സവമായ ഓണം ജാതി മത ഭേദമെന്യേ ഡാലസിലുള്ള പ്രവാസി മലയാളികള്‍ക്ക്‌്‌ വേണ്ടി കാരോള്‍ടനിലുള്ള സെന്റ്‌ ഇഗ്നേഷ്യസ്‌ പള്ളിയുടെ ഓടിറ്റൊറിയത്തിലാണ്‌ നടക്കുക. സെപ്‌റ്റംബര്‍ 20 ശനിയാഴ്‌ച രാവിലെ 930 ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ 2:30 നു സമാപിക്കും. ആഘോഷ പരിപാടികള്‍ക്ക്‌ ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യ അന്നേ ദിവസം ഒരുക്കിയിട്ടുള്ളതായി സുകു വറുഗീസ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.