You are Here : Home / USA News

മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിന്‌ ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവക സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 19, 2014 08:06 hrs UTC

 
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിന്‌ ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവക സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ സ്വീകരണം നല്‍കി. 
 
ശനിയാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ പള്ളിയങ്കണത്തില്‍ എത്തിയ പിതാവിനെ ഇടവക വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ പൂച്ചെണ്ട്‌ നല്‍കി ദേവാലയത്തിലേക്ക്‌ ആനയിച്ചു. തുടര്‍ന്ന്‌ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും ലദീഞ്ഞും നടത്തപ്പെട്ടു. 
 
തുടര്‍ന്ന്‌ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ അമേരിക്കന്‍ മലങ്കര കത്തോലിക്കാ എക്‌സാര്‍ക്കേറ്റ്‌ മെത്രാന്‍ അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി അധ്യക്ഷതവഹിച്ചു. ഇടവകയെ പ്രതിനിധീകരിച്ച്‌ വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, സെക്രട്ടറി ബെഞ്ചമിന്‍ തോമസ്‌, ട്രഷറര്‍ രാജു വിന്‍സെന്റ്‌ എന്നിവര്‍ മംഗളാശംസകള്‍ നേര്‍ന്നു. ആശംസകള്‍ നേരുന്നതിനായി പള്ളോറ്റൈന്‍ സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോ കോയിക്കല്‍, ഫാ. തോമസ്‌ കുറ്റിയാനിക്കല്‍, ഫാ. നവീന്‍ ജോസഫ്‌ എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. 
 
മാര്‍ ജോയി ആലപ്പാട്ട്‌ പിതാവിന്റെ മറുപടി പ്രസംഗത്തില്‍ സീറോ മലബാര്‍ സഭയും മലങ്കര സഭയും ഒരു ഞെട്ടിലെ രണ്ടു പൂക്കളാണെന്നും, തനിക്ക്‌ മലങ്കര കത്തോലിക്കാ സമൂഹത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹത്തിനും സഹകരണത്തിനും നന്ദി അറിയിക്കുന്നതായും, സെപ്‌റ്റംബര്‍ 27-ന്‌ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകളിലേക്ക്‌ ഏവരേയും ക്ഷണിക്കുകയും ചെയ്‌തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.