You are Here : Home / USA News

അമേരിക്കയില്‍ പ്രകടമാകുന്ന വര്‍ഗ്ഗീയ വിഭാഗീയത നിര്‍ഭാഗ്യകരം: ജോസഫ് മാര്‍ത്തോമാ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 15, 2014 12:24 hrs UTC


അമേരിക്കന്‍ ഐക്യനാടുകളില്‍ അടുത്ത കാലത്ത് പ്രകടമാകുന്ന വര്‍ഗീയ വിഭാഗീയത വളരെ നിര്‍ഭാഗ്യകരമാണെന്ന് റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.

അക്രമമല്ല സഹന സമര മാര്‍ഗ്ഗങ്ങളാണ് തങ്ങളുടെ മാര്‍ഗ്ഗമെന്ന് പ്രഖ്യാപിച്ച മഹാത്മാഗാന്ധിയെ ആദര്‍ശധീരനായി കണ്ട മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂണിയരുടെ നാട്ടില്‍ പ്രകടമാകുന്ന വിഭാഗീയതകളെ മുളയില്‍ തന്നെ തള്ളി കളയേണ്ടതുണ്ട്.

സെപ്റ്റംബര്‍ 9, 10, 11 തീയ്യതികളില്‍ തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ പ്രതിനിധി മണ്ഡല യോഗത്തിന്റെ പ്രാരംഭ ദിവസം നടത്തിയ അധ്യക്ഷ പ്രസംഗത്തിലാണ് മെത്രാപോലീത്താ തന്റെ ആശങ്ക പ്രകടമാക്കിയത്.

യുദ്ധങ്ങളും സംഘര്‍ഷങ്ങളും കൊണ്ടു ലോകരാഷ്ട്രീയ അന്തരീക്ഷം ശബ്ദമുഖരിതമായിരിക്കുന്നു. സമാധാനത്തിലേക്കുള്ള വഴി സമാധാനത്തിലൂടെയാണെന്ന് തിരിച്ചറിയാത്തവരും, യുദ്ധമാണ് പ്രശ്‌നപരിഹാരത്തിലേക്കുള്ള ഏകവഴിയെന്ന് തെറ്റിദ്ധരിക്കുന്നവരും, മറ്റുള്ളവരെ അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നവരും യുദ്ധകൊതിയന്മാരായി മാറുമ്പോള്‍ എത്രയോ നിരപരാധികളുടെ ചോരയാണ് ഭൂമിയില്‍ വന്നുകൊണ്ടിരിക്കുന്നത്.

സിറിയയിലും ഇറാക്കിലും, ലിബിയയിലും ഉണ്ടായ സംഭവവികാസങ്ങള്‍ മൂലം ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടവരും, ജീവന്‍ നഷ്ടപ്പെട്ടവരും അനേകരാണ്. ജീവനെ നിലനിര്‍ത്തുവാനും, പരിപോഷിപ്പിക്കുന്നതിനും ഉത്തരവാദിത്വം ഉള്ള മതങ്ങളും വിശ്വാസങ്ങളും ജീവന്‍ നശിപ്പിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അപലപനീയമാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.