You are Here : Home / USA News

മലയാളി ഹിന്ദു അസോസിയേഷന്‍ (ആത്മ) ഓണാഘോഷം താമ്പായില്‍ സെപ്‌റ്റംബര്‍ 13-ന്‌

Text Size  

Story Dated: Friday, September 12, 2014 10:02 hrs UTC

 
ഫ്‌ളോറിഡ: താമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള ഹിന്ദു മലയാളി കുടുംബാംഗങ്ങളെ കൂട്ടിയിണക്കുന്ന 'ആത്മ'യുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച അതിഗംഭീരമായി ആഘോഷിക്കുന്നു. 
 
താമ്പായിലുള്ള ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തിലാണ്‌ പരിപാടികള്‍ നടക്കുന്നത്‌. വിലാസം: Hindu Temple of Florida, 5509 Lynn Rd, Tampa, FL 33621.
 
ഉച്ചയ്‌ക്ക്‌ 11.30-ന്‌ വിഭവസമൃദ്ധമായ സദ്യയോടുകൂടി പരിപാടികള്‍ ആരംഭിക്കും. ഹിന്ദു കുടുംബാംഗങ്ങള്‍ വീടുകളില്‍ തയാറാക്കിയ വിഭവങ്ങള്‍, ഫ്‌ളോറിഡാ മലയാളികളുടെ തോട്ടങ്ങളില്‍ നിന്ന്‌ വെട്ടിയെടുത്ത വാഴയിലയില്‍ വിളമ്പും. മഹാബലിയേയും വാമനനേയും എഴുന്നള്ളിച്ചുകൊണ്ടുള്ള ഘോഷയാത്രയ്‌ക്കുശേഷം തിരുവാതിരയും മറ്റ്‌ കലാരൂപങ്ങളും അരങ്ങേറും. 
 
കാര്‍ഡിയോളജിസ്റ്റും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ. എം.പി. രവീന്ദ്രനാഥാണ്‌ ഓണസന്ദേശം നല്‌കുന്നത്‌. വൈകുന്നേരം 6 മണിയോടെ പരിപാടികള്‍ സമാപിക്കും. 
 
എല്ലാ ഹിന്ദു മലയാളി കുടുംബങ്ങളേയും മറ്റ്‌ പ്രത്യേക ക്ഷണിതാക്കളേയും പരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ആത്മ പ്രസിഡന്റ്‌ ടി. ഉണ്ണികൃഷ്‌ണനും, സെക്രട്ടറി സുജിത്‌ കുമാര്‍ അച്യുതനും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 813 334 0123. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.