You are Here : Home / USA News

എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 12, 2013 10:27 hrs UTC

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 27-ന് ഉച്ചകഴിഞ്ഞ് 1.30-ന് നടത്തപ്പെടുന്നു. ഷിക്കാഗോയുടെ സബര്‍ബായ നൈല്‍സിലുള്ള ഫെല്‍ഡ്മാന്‍ പാര്‍ക്ക് ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. (8800 W, Kathy Lane, Niles, IL 60714) എക്യുമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായുള്ള വിവിധ ഇടവകകളില്‍ നിന്നും രജിസ്‌ട്രേഷന്‍ നടന്നുവരുന്നു. രജിസ്‌ട്രേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 21 ആണ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം ബഞ്ചമിന്‍ തോമസ്, രഞ്ചന്‍ ഏബ്രഹാം എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന എവര്‍റോളിംഗ് ട്രോഫികളും കൂടാതെ ബെസ്റ്റ് ഒഫന്‍സ്, ബെസ്റ്റ് ഡിഫന്‍സ്, എം.വി.പി എന്നിവര്‍ക്കുള്ള പ്രത്യേക ട്രോഫികളും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീം അംഗങ്ങള്‍ക്ക് വ്യക്തിഗത ട്രോഫികളും നല്‍കുന്നതാണ്. ഈവര്‍ഷത്തെ സ്‌പോണ്‍സേഴ്‌സ് ഷിബു ഏബ്രഹാം, ജെയിംസ് പുത്തന്‍പുരയില്‍, ഡേവിഡ് ജോര്‍ജ് എന്നിവരാണ്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കത്തോലിക്കാ, മാര്‍ത്തോമാ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ തുടങ്ങിയ എപ്പിസ്‌കോപ്പല്‍ സഭാ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്മയാണ് ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍. ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് കൗണ്‍സിലിന്റെ രക്ഷാധികാരിയും, ഫാ. ഷാജി തോമസ് പ്രസിഡന്റുമാണ്. റവ. ബിനോയി പി. ജേക്കബ് (ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ 773 886 0479), ബെഞ്ചമിന്‍ തോമസ് (847 529 4600), രഞ്ചന്‍ ഏബ്രഹാം (847 287 0661), മാത്യു കരോട്ട് (847 702 3065), ജോണ്‍സണ്‍ വള്ളിയില്‍ (847 830 7276) എന്നിവരാണ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്.