You are Here : Home / USA News

കെ.എച്ച്.എന്‍.എ വനിതാ വിഭാഗം സൌജന്യ ഉച്ചഭക്ഷണം വിതരണം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 08, 2014 01:32 hrs UTC


ന്യൂഇംഗ്ലണ്ട്. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂഇംഗ്ലണ്ട് ചാപ്റ്ററിന്റേയും ഐ.എ.ആര്‍.ഐ കെയര്‍ ഇനിഷ്യേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തില്‍ പ്രോവിസന്‍സ് ആമോസ് ഹൌസില്‍ മുന്നൂറില്‍പ്പരം ഗുണഭോക്താക്കള്‍ക്ക് സൌജന്യ ഉച്ചഭക്ഷണം വിതരണം ചെയ്തു. രാവിലെ മുതല്‍ വിവിധയിനം ആഹാരപദാര്‍ത്ഥങ്ങള്‍ പാചകം ചെയîുന്നതിനും വിതരണം നടത്തുന്നതിനും റോസ് ഐലന്റ് മേഖലയില്‍ നിന്നും ഡോ. ശ്രീകല വാസുദേവന്‍, മിനി അറുമുഖം, മസാച്ച്യുസെറ്റ്സ് മേഖലയില്‍ നിന്നും അര്‍ച്ചന നമ്പ്യാര്‍, ലീന ഡേവിഡ്, ലതാ നമ്പ്യാര്‍, സവിതാ പോറ്റി എന്നിവര്‍ നേതൃത്വം നല്‍കി.

സാംസ്കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം അമേരിക്കയില്‍ അവശതയനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ക്കായി വ്യത്യസ്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും കെ.എച്ച്.എന്‍.എ വനിതാ വിഭാഗം ലക്ഷ്യമിടുന്നതായി ഡോ. ശ്രീകലാ വാസുദേവന്‍ അറിയിച്ചു. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.