You are Here : Home / USA News

കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി സില്‍വര്‍ ജൂബിലി, മന്ത്രി അടൂര്‍ പ്രകാശ്‌ സംബന്ധിക്കും

Text Size  

Story Dated: Sunday, August 24, 2014 11:02 hrs UTC

- വര്‍ഗീസ്‌ പ്ലാമൂട്ടില്‍

ന്യൂജേഴ്‌സി: നോര്‍ത്ത്‌ ന്യൂജേഴ്‌സി മലയാളി സമൂഹത്തിന്‍െറ കലാ, സാംസ്‌കാരിക, കായിക രംഗത്ത്‌ നിറഞ്ഞ സാന്നിദ്ധ്യമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ട്‌ കാലം പ്രവര്‍ത്തിച്ചുവരുന്ന കേരളാ കള്‍ച്ചറല്‍ ഫോറത്തിന്‍െറ രജതജൂബിലിയിലും ഓണാഘോഷത്തിലും ബഹു. കേരളാ റവന്യു മന്ത്രി അടൂര്‍ പ്രകാശ്‌, ന്യൂയോര്‍ക്ക്‌ കോണ്‍സല്‍ ജനറല്‍ ഓഫ്‌ ഇന്ത്യ അംബാസിഡര്‍ ജ്ഞാനേശ്വര്‍ എം. മുലേയ്‌ ബര്‍ഗന്‍ കൗണ്ടി എക്‌സിക്യൂട്ടീവ്‌ കാത്തല്‌ന്‍ ഡോനവന്‍ എന്നിവര്‍ പങ്കെടുക്കും. സെപ്‌റ്റംബര്‍ 13-ന്‌ ശനിയാഴ്‌ച ടീനെക്ക്‌ ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ വിപുലമായ പരിപാടികളോടെ ആഘോഷിക്കന്ന സില്‍വര്‍ ജൂബിലിയും ഓണാഘോഷവും ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കും.

 

തുടര്‍ന്ന്‌ ചെണ്ടമേളം, മാവേലിയുടെ എഴുന്നള്ളത്ത്‌ താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ കേരളത്തനിമയുള്ള വര്‍ണ്ണശബളമായ ഘോഷയാത്ര, കേരളത്തിലെയും അമേരിക്കയിലെയും, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം, നമ്മുടെ കുട്ടികളുടെ നൃത്ത, നൃത്ത്യങ്ങള്‍, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, സുശീല്‍ വര്‍ക്കലയും ലാല്‍ അങ്കമാലിയും അവതരിപ്പിക്കുന്ന വോഡാഫോണ്‍ കോമഡി മാമാങ്കം, ബിന്ദ്യ പ്രസാദ്‌ നയിക്കുന്ന സിനിമാറ്റിക്ക്‌ ഡാന്‍സ്‌ ചലച്ചിത്ര പിന്നണി ഗായിക കാര്‍ത്തികയും ജെംസണ്‍ കുറിയാക്കോസും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടും. ബര്‍ഗന്‍ കൗണ്ടി എക്‌സിക്യൂട്ടീവ്‌ കാത്ത്‌ലിന്‍ ഡോനവന്‍ കേരള കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരുമായി കൂടിക്കാഴ്‌ച നടത്തുകയും സില്‍വര്‍ ജൂബിലിയിലും ഓണാഘോഷത്തിലും സംബന്ധിക്കുവാനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ടി. എസ്‌. ചാക്കോ 201 262 5979 ഡോ. ജോജി ചെറിയാന്‍ (201) 483 7595 ജോയി ചാക്കപ്പന്‍ (201) 343 6072, ദേവസി പാലാട്ടി (201 836 4910, റ്റി.എം. സാമുവേല്‍ (201) 836 6537.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.