You are Here : Home / USA News

ന്യുയോര്‍ക്ക്‌ റിവൈവല്‍ 2014 കണ്‍വന്‍ഷനും സംഗീത ശുശ്രൂഷയും 24 മുതല്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, August 20, 2014 10:49 hrs UTC

ന്യൂയോര്‍ക്ക്‌: രക്ഷാമര്‍ഗം മിനിസ്‌ട്രിയും ന്യുയോര്‍ക്ക്‌ ഹെബ്രോന്‍ ഐ.പി.സി സഭയും സംയുക്‌തമായി നടത്തുന്ന ഒരാഴ്‌ചത്തെ ഉപവാസ പ്രാര്‍ത്‌ഥനയും വചന ധ്യാന യോഗങ്ങളും സംഗീത ശുശ്രൂഷകളും 24 മുതല്‍ 31 വരെ ക്യൂന്‍സ്‌ ബാപ്‌റ്റിസ്‌റ്റ്‌ ചര്‍ച്ച്‌്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടും. ദിവസവും പകല്‍ 9 മുതല്‍ 12 വരെ ഉണര്‍വ്വ്‌ യോഗങ്ങളും, വൈകിട്ട്‌ 7 മുതല്‍ 9.30 വരെ പൊതു യോഗങ്ങളും ഉണ്ടായിരിക്കും. ആഗസ്‌റ്റ്‌ 31നു ഞായറാഴ്‌ച വൈകിട്ട്‌ കണ്‍വന്‍ഷന്‍ സമാപിക്കും.

പ്രസിന്ധരായ നിരവധി ദൈവദാസി ദാസന്മാര്‍ പരിശുന്ധാത്മനിറവില്‍ ഒത്തുചേരുന്ന ആത്മീയ സംഗമത്തില്‍ ഐ.പി.സി ജനറല്‍ പ്രസിഡന്റ്‌ പാസ്‌റ്റര്‍ ജേക്കബ്‌ ജോണ്‍, സം.ടി. മുഖത്തല, വി.വൈ.തോമസ്‌, നുറുദ്ദീന്‍ മുള്ള, ജയിംസ്‌ ജോര്‍ജ്‌, സാബു ജോര്‍ജ്‌, ജെ.ജോണ്‍, ഡോ.ജോമോന്‍ ജോര്‍ജ്‌, ഡോ.ബാബു തോമസ്‌, സിസ്‌റ്റര്‍ മേരി ജോണ്‍ തുടങ്ങിയവര്‍ വചന ശുശ്രൂഷകള്‍ നടത്തും. രക്ഷാമര്‍ഗം മിനിസ്‌ടീസ്‌ ജ്വയര്‍ ഗാനശുശ്രൂഷജള്‍ക്ക്‌ നേത്ര്യുത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഡോ. ബാബു തോമസ്‌: 516 248 9598, പാസ്‌റ്റര്‍ ജോയി തോമസ്‌: 516 884 1120, ബ്രദര്‍ വര്‍ഗീസ്‌ തോമസ്‌: 718 524 3246

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.