വാഷിംഗ്ടണ്‍, ഡി.സി: ഐ പി ടി വി യുടെ സാങ്കേതിക മികവിലൂടെ മലയാളം ചാനലുകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ എത്തിക്കുന ബോം ടി.വി/മലയാളം ഐപി.ടി.വി. പ്ലാറ്റ്ഫോമിലൂടെ അമ്രുത ടി.വിയും ഇനി ലഭിക്കും. ഇതിന്റെ ഔപചാരികമായ ലോഞ്ചിംഗ് അമേരിക്കയില്‍ വച്ച് മലയാളത്തിന്റെ പ്രിയ നായകന് സൂപ്പര്‍ സ്റ്റാര്സുരേഷ് ഗോപി നിര്‍വഹിച്ചു.
ചടങ്ങില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, പിന്നണി ഗായകന് ജി. വേണുഗോപാല്‍, ഉദിത് ചെതന്യജി, മണ്ണടി ഹരി, എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രമേശന് പിള്ള, ജനറല്‍ സെക്രട്ടറി സുധാ കര്‍ത്താ, കണ്വന്ഷന് ചെയര്‍ സനില്‍ ഗോപി, മുന്‍ പ്രസിഡന്റ് മന്മഥന് നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വാഷിംഗ്ടണില്‍ നടന്ന എന്‍.എസ്.എസ്. നോര്‍ത്ത് അമേരിക്കയുടെ പ്രൗഡ ഗംഭീരമായ നായര്‍ സംഗമ വേദിയില്‍ വച്ചാണ് ആത്മീയതക്കു പ്രധാന്യം നല്കി മൂല്യവത്തായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന അമ്രുത ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം സുരേഷ് ഗോപി നിര്‍വഹിച്ചത്.
അതോടൊപ്പം അമ്രുത ടി വി ചാനല്‍ ഉള്‍പ്പെടെ 44 ചാനലുകള്‍ ഉള്‍പ്പെടുന്ന ബോം ടി വി മലയാളം/ഐ പി ടി വി യുടെ 'യു എം' ബോക്സ് സുരേഷ് ഗോപി ചടട സംഗമത്തിന്റെ പേട്രന്‍ ശ്രീ മന്മഥന് നായര്‍ക്ക് നല്കുകയുണ്ടായി. തുടര്‍ന്നു പ്രസസ്ത പിന്നണി ഗായകന് വേണുഗോപാല്‍ ഒരു 'യു എം' ബോക്സ് എന്‍.എസ്.എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രമേശന് പിള്ളക്കു നല്കി.
ഫോട്ടോ ക്രെഡിറ്റ് : ബാലു മേനോണ്, ന്യൂ യോര്‍ക്ക്
Comments