You are Here : Home / USA News

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക ദിനം ജൂലൈ 14ന്

Text Size  

Story Dated: Monday, July 08, 2013 12:08 hrs UTC

 

സാജു കണ്ണമ്പള്ളി

 

 

ഷിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കാതോലിക് ഇടവകയുടെ മൂനാം വാര്‍ഷികം ഇടവകദിനം ജൂലൈ 14 ഞായറാഴ്ച് ആഘോഷിക്കുന്നു . ഞായറാഴ്ച രാവിലെ പത്തിന് വി . കുര്‍ബാനയെ തുടര്‍ന്ന് വാര്‍ഷിക ആഘോഷ പരിപാടികള്‍ ആരംഭിക്കും. 2010 ജൂലൈ 18ന് നോര്‍ത്ത് അമേരിക്കയിലെ മൂന്നാമത്തെ പള്ളിയായി സെന്റ് മേരീസ് പള്ളി തൂപിക്രതമായത് . ഇന്ന് കോട്ടയം അതിരൂപതയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരുകര്‍മ്മങ്ങള്‍ക്ക് എത്തുന്ന പള്ളിയും ചിക്കാഗോയില്‍ മോര്‍ട്ടന്‍ ഗ്രൂവില്‍ സ്ഥാപിതമായ സെന്റ് മേരീസ് പള്ളി തന്നെയാണ് . \

ആഴ്ചയില്‍ എല്ലാദിവസവും വി . കുര്‍ബാനയും ഞായറാഴ്ച മൂന്ന് കുര്‍ബാനയും ഈ പള്ളിയില്‍ അര്‍പ്പിക്കപ്പെടുന്നു. സെന്റ് മേരീസ് പള്ളിയുടെ ആവിര്ഭാവത്തോട് കൂടി ഇന്ന് ഷിക്കാഗോയില്‍ ക്‌നാനായ മക്കള്‍ക്ക് തങ്ങളുടെ നാട്ടിലെ ഇടവക ദേവാലയത്തിന്റെ പ്രതീതിയാണ് . പ്രവാസികള്‍ക്കായി തൂപിക്രതമായ പള്ളികളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒന്നിച്ചുകുടുന്ന ദേവാലയവും സെന്റ് മേരീസ് പള്ളി തന്നെയാണ് . ഇടവക ദിനം വികാരി ഫാ എബ്രഹാം മുത്തോലത്ത് ഉല്‍ഘാടനം ചെയ്യും . അസി. വികാരി ഫാ സിജു മുടക്കൊടില്‍ ഇടവകദിനാശംസകള്‍ നേരും. തുടര്‍ന്ന് കൂടാര യോഗങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ മല്‍സരങ്ങള്‍ ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന കൂടരയോഗത്തിന് ട്രോഫിയും കാഷ് അവാര്‍ഡും ഉണ്ടായിരിക്കുന്നതാണ് .

 

ഇടവകദിന പരിപാടികളുടെ വിജയത്തിനായി എല്ലാ കൂടരയോഗ ഭാരവാഹികളും തങ്ങളുടെ കൂടാരയോഗത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നു ഫാ എബ്രഹാം മുത്തോലത്ത് അറിയിച്ചു . ജിനോ കക്കാട്ടില്‍ , തോമാസ് ഐക്കരപറമ്പില്‍, ടോമി ഇടത്തില്‍, ബിജു കണ്ണച്ചാപറമ്പില്‍ , ജോയിസ് മറ്റത്തികുന്നേല്‍ , സാജു കണ്ണമ്പള്ളി , ജോണികുട്ടി പിള്ളവീട്ടില്‍, സി സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സ്‌നേഹ വിരുന്നോട് കൂടി ഇടവക ദിനാഘോഷങ്ങള്‍ സമാപിക്കും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.