You are Here : Home / USA News

മലയാളി പെന്തക്കോസ്ത് എഴുത്തുകാരുടെ കൂട്ടായ്മയായ കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, July 29, 2014 11:43 hrs UTC

ന്യൂയോര്‍ക്ക്. നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് എഴുത്തുകാരുടെ കൂട്ടായ്മയായ കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികളുടെ പ്രവര്‍ത്തക സമ്മേളനവും ഒൌപചാരിക ഉദ്ഘാടനവും നടന്നു. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കിടങ്ങാലിലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.  പ്രസിഡന്റ് പാസ്റ്റര്‍ ബാബു തോമസ് ഉത്ഘാടനം ചെയ്തു. ക്വീന്‍സ്  വില്ലേജിലുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍ ജൂലൈ 20നു ഞായറാഴ്ച വൈകിട്ട് 6 മണിക്കായിരുന്നു പരിപാടി.

വിവിധ തരത്തിലുള്ള എഴുത്തുകളും ലേഖനങ്ങളും വായനക്കാര്‍ക്ക് ആത്മീയ പ്രചോദനത്തിനു കാരണമാകുന്ന തരത്തിലുള്ളതായിരിക്കണമെന്ന് അദേഹം പ്രസ്താവിച്ചു. കാലത്തിനനുസരിച്ച് എഴുത്തുകളില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും, സോഷ്യല്‍ മീഡിയകളെ ക്രിയാത്മകമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ധ്യക്ഷപ്രസംഗത്തില്‍ പാസ്റ്റര്‍ തോമസ് കിടാങ്ങലില്‍ പറഞ്ഞു.
ú
കെ. പി.ഡബ്ളൂ. എഫ്  ന്യായോര്‍ക്ക ചാപ്റ്ററും സംയുക്തമായി നടത്തിയ സെമിനാറില്‍ ബ്രദര്‍ കെ.പി. തോമസ്, റവ. ഡോ. ജോമോന്‍ കെ ജോര്‍ജ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ളാസുകള്‍ നയിച്ചു. സണ്‍ഡേസ്ക്കൂള്‍ പരിശീലന പരിപാടികളുടെ ആധുനിക പഠനത്തെക്കുറിച്ചുുള്ള ക്ളാസുകളും അവതരിപ്പിച്ചു.

പാസ്റ്റര്‍മാരായ സാം.ടി മുഖത്തല, തോമസ് കുര്യന്‍, ആല്‍വിന്‍ ഡേവിഡ്. ബ്രദര്‍ മാത്തുക്കുട്ടി എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സജി തട്ടയില്‍ ആമുഖപ്രസംഗം നടത്തി. ബ്രദര്‍ ജോസ് ബേബി സ്വാഗതവും ബ്രദര്‍ അനുരാജ് രാജന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ സണ്‍ഡേസ്ക്കൂള്‍ ടീച്ചിംഗ് മൊഡ്യൂള്‍ പ്രകാശനം ഐ. പി. സി ഈസ്റ്റേണ്‍ റീജിയന്‍ സണ്‍ഡേസ്കൂള്‍ ഡയറക്ടര്‍ പാസ്റ്റര്‍ ആല്‍വിന്‍ ഡേവിഡ് ബ്രദര്‍ കെ.പി. തോമസിനു നല്‍കി പ്രകാശനം ചെയ്തു.

പാസ്റ്റര്‍ ബാബു തോമസ് (ന്യൂയോര്‍ക്ക്) പ്രസിഡന്റ്, പാസ്റ്റര്‍ തോമസ് കിടങ്ങാലില്‍ (ന്യൂയോര്‍ക്ക്) വൈസ്പ്രസിഡന്റ്, രാജന്‍ ആര്യപ്പള്ളില്‍ (അറ്റ്ലാന്റാ) ജനറല്‍ സെക്രട്ടറി , പാസ്റ്റര്‍ ജോണ്‍ തോമസ് (ഹൂസ്റ്റണ്‍) ജോ. സെക്രട്ടറി, ജോയിസ്  പി. മാത്യൂസ്(ടെന്നസ്സി)ട്രഷറര്‍, ഷേര്‍ളി ചാക്കോ(സിയാറ്റില്‍) ലേഡീസ് കോര്‍ഡിനേറ്റര്‍  എന്നിവരാണ് കേരള പെന്തകോസ്ത് റൈറ്റേഴ്സ് ഫോറം  തിരഞ്ഞെടുത്ത പുതിയ ഭാരവാഹികള്‍.

1992 സിറാക്കൂസ് പട്ടണത്തില്‍ ചെറിയ രീതിയില്‍ ആരംഭിച്ച പെന്തക്കോസ്ത് എഴുത്തുകാരുടെ സംഘടന ഇന്ന് നൂറൂകണക്കിനു അംഗങ്ങളുള്ളതും സാഹിത്യപ്രവര്‍ത്തനങ്ങളെ വിപുലപ്പെടുത്തുവാനും വിവിധ സഭാവിഭാഗങ്ങളിലുള്ള സാഹിത്യപ്രവര്‍ത്തകരെ ഒന്നിപ്പിപ്പിക്കുവാനും ഉതകുന്ന തരത്തിലുള്ള സംഘടനയായി മാറിക്കഴിഞ്ഞു. അവാര്‍ഡ് നിര്‍ണ്ണയവും വിതരണവും കൂടൂതല്‍ കാര്യക്ഷമമാക്കുവാനും അംഗത്വ വിതരണവും രജിസ്ട്രേഷനും കൂടൂതല്‍ സുതാര്യമാക്കുവാനും ശില്പശാല, സംഗീതസായ്ഹാനം , സെമിനാറുകള്‍ തുടങ്ങി ഒട്ടനവധി കര്‍മ്മപദ്ധതികള്‍ അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ വെച്ചു നടത്തുവാനും ഭാരവാഹികള്‍ പദ്ധതികള്‍ തയ്യാറാക്കി വരുന്നു.

ഫോറത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രസിഡന്റ് പാസ്റ്റര്‍ ബാബു തോമസും വൈസ് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കിടങ്ങാലിലും പറഞ്ഞു. യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുവാനും, യുവജനങ്ങളില്‍ എഴുതുവാനും, വായിക്കാനും, പ്രോത്സാഹനം നല്‍കുന്ന നടപടികള്‍ കൈക്കൊള്ളുമെന്നും ജനറല്‍ സെക്രട്ടറി രാജന്‍ ആര്യപ്പള്ളില്‍ പ്രസ്താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.