You are Here : Home / USA News

വൈദികവിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണവും, വൊക്കേഷന്‍ സെമിനാറും ഫിലാഡല്‍ഫിയയില്‍

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, July 28, 2014 06:45 hrs UTCഫിലാഡല്‍ഫിയ: രണ്ടാഴ്ച്ചകള്‍ക്കു മുമ്പ് ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതാബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും പൗരോഹിത്യത്തിന്റെ ആദ്യപടിയായ കാറോയ പട്ടം സ്വീകരിച്ച രൂപതയിലെ വൈദികവിദ്യാര്‍ത്ഥികളായ കെവിന്‍ മുണ്ടക്കലിനെയും, രാജീവ് വലിയവീട്ടിലിനെയും ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാദേവാലയ വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരിയും വിശ്വാസിസമൂഹവും ഹാര്‍ദ്ദമായി അനുമോദിച്ചു.

ജൂലൈ 13 ഞായറാഴ്ച്ചത്തെ ദിവ്യബലിയില്‍ സംബന്ധിച്ച ബ്ര. കെവിന്‍ മുണ്ടക്കലിനെയും, ബ്ര. രാജീവ് വലിയവീട്ടിലിനെയും വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി ഇടവകജനത്തിന് പരിചയപ്പെടുത്തുകയും, സഭാശുശ്രൂഷക്കായി ജീവിതം മാറ്റിവെയ്ക്കുവാന്‍ സുദൃഡമായ തീരുമാനമെടുത്ത രണ്ടു പേരെയും ഇടവകയിലെ യുവജനങ്ങളുടെ സാന്നിധ്യത്തില്‍ അനുമോദിക്കുകയും, ഇടവകയുടെ പ്രത്യേക പാരിതോഷികം നല്‍കി ആദരിക്കുകയും ചെയ്തു.

തുടര്‍ന്ന് യുവജനങ്ങള്‍ മുന്‍കൈ എടുത്തു ക്രമീകരിച്ച ദൈവവിളി സെമിനാര്‍ ഇടവക വികാരി ഉല്‍ഘാടനം ചെയ്തു. ക്ലാസുകള്‍ നയിച്ച വൈദികവിദ്യാര്‍ത്ഥികള്‍ നാളിതുവരെയുള്ള തങ്ങളുടെ സെമിനാരി പഠനവും, ജീവിതവും, യുവതീയുവാക്കളുമായി പങ്കുവച്ചു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന തങ്ങള്‍ക്ക് മാതാപിതാക്കളില്‍നിന്നും ചെറുപ്പം മുതല്‍ ലഭിച്ച നല്ല മാതൃകയും, ആത്മീയ കൃപയും ദൈവസന്നിധിയിലേക്കടുക്കാന്‍ സഹായിച്ചു എന്ന് കെവിനും, രാജീവും പറഞ്ഞു. ബ്ര. കെവിന്‍ ന്യൂയോര്‍ക്ക് ബ്രോങ്ക്‌സ് സെന്റ് തോമസ് ഫൊറോനാ ഇടവകാംഗവും, ബ്ര. രാജീവ് റ്റാമ്പാ സീറോമലബാര്‍ ഇടവകാംഗവും ആണ്.

ഇടവകയിലെ യൂത്ത് ലീഡേഴ്‌സായ ഡയാന്‍ സിറാജുദീന്‍, സലിനാ സെബാസ്റ്റ്യന്‍, ജെറിന്‍ ജോണ്‍, ജോസഫ് സെബാസ്റ്റ്യന്‍, മനു മാത്യു, മോനിക്ക ജിജി, ജേക്കബ് സെബാസ്റ്റ്യന്‍, ചിന്‍സു ഷാജന്‍, ടില്‍ഡാ മന്നാട്ട്, അലന്‍ ചിറക്കല്‍, ഗില്‍സണ്‍ ജോണി, ഡെന്നിസ് എന്നിവര്‍ സെമിനാറിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

ട്രസ്റ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി, മതബോധനസ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, അധ്യാപകരായ ജോസ് മാളേയ്ക്കല്‍, ജോസ് ജോസഫ്, ട്രേസി ഫിലിപ്പ്, ജേക്കബ് ചാക്കോ, മലിസാ മാത|, അനു ജയിംസ്, കാരളിന്‍ ജോര്‍ജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു യുവജനങ്ങളെ ദൈവവിളിക്കായി പ്രോല്‍സാഹിപ്പിച്ചു.

ജോസ് മാളേയ്ക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.