You are Here : Home / USA News

ഗോസ്പല്‍ കണ്‍വെന്‍ഷന്‍ ജൂലൈ 12 മുതല്‍ 14 വരെ ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 07, 2013 10:43 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കിലെ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ വെച്ച് (14 Millers Lane, New Hide Park, NY) ജൂലൈ 12 മുതല്‍ 14 വരെ തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു. ജൂലൈ 12-ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, 13-ന് ശനിയാഴ്ചയും, 14-ന് ഞായറാഴ്ചയും വൈകിട്ട് 6 മണിക്കുമാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്. മോസ്റ്റ് റവ.ഡോ. സി.വി. മാത്യു (Presiding Bishop, STECI ), റവ.ഡോ. ജോര്‍ജ് ശാമുവേല്‍ (Navajeevodayam, Thriuvalla) എന്നിവരാണ് വചനപ്രഘോഷണം നടത്തുന്നത്. മൂന്നുദിവസങ്ങളിലായി നടക്കുന്ന ഈ വചനകൂട്ടായ്മയിലേക്ക് ഏവരേയും വികാരി റവ. നൈനാന്‍ സഖറിയയും (516 354 1590), സെക്രട്ടറി ജോസ് തോമസും (718 470 0458) ക്ഷണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.