You are Here : Home / USA News

ലാനാ സമ്മേളനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം അറിയിച്ചു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, July 20, 2014 07:22 hrs UTC


    

ഡാലസ്‌: കേരളത്തില്‍ വെച്ചു നടത്താനുദ്ദേശിക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ ത്രിദിന കേരളാ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‌തിയായതായി തുഞ്ചന്‍പറമ്പ്‌ അഡ്‌മിനിസ്‌ട്രേറ്ററും എഴുത്തുകാരനുമായ കെ.പി. രാമനുണ്ണിയുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം അറിയിച്ചു.

കലാസാംസ്‌കാരിക പെരുമയുടെ മൂന്നു ദിനങ്ങളാണ്‌ ലാന പ്രതിനിധികള്‍ക്കായി കലാമണ്ഡലത്തിലെ പ്രതിഭകള്‍ അണിയിച്ചൊരുക്കുന്നത്‌.

തൃശൂര്‍ കേരള സാഹിത്യ അക്കാദമി മന്ദിരത്തില്‍ നടക്കുന്ന പ്രഥമ ദിന സമ്മേളനം ജൂലൈ 25 വെള്ളിയഴ്‌ച 10 മണിക്ക്‌ വള്ളുവനാട്ടെ പ്രമുഖ വാദ്യമേള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പഞ്ച വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി അമേരിക്കന്‍ മലയാളി എഴുത്തുകാരേയും, കേരളത്തിലെ വിശിഷ്ടാതിഥികളേയും സമ്മേളന വേദിയിലേക്ക്‌ ആനയിക്കുന്നതോടുകൂടി പരിപടികല്‌ക്ക്‌ തുടക്കമിടും.
തുടര്‌ന്ന്‌ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനുമായ എം.പി വാസുദേവന്‍ നായര്‍ ഉദ്‌ഘാടനം ചെയ്യും. മുന്‍ ചീഫ്‌ സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ്‌ ചാന്‌സേലറുമായ ഡോ. കെ. ജയകുമാര്‍ ഐ.എ.എസ്‌, സി. രാധാകൃഷ്‌ണന്‍, സഖറിയ, സാഹിത്യ അക്കാഡമി വൈസ്‌ പ്രസിഡന്റ്‌ അക്‌ബര്‍ കക്കട്ടില്‍, കെ.പി. രാമനുണ്ണി, അക്കാഡമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്‌ണന്‍, പി.ടി. നരേന്ദ്രമേനോന്‍, പി.എസ്‌. നായര്‍, ലാനാ ഭാരവാഹികള്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും.

ജൂലൈ 26 ശനിയാഴ്‌ച 10 മണി മുതല്‍ 7 മണി വരെ ചെറുതുരുത്തി കേരള കലാമണ്ഡലം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കണ്‍വീനര്‍ കെ.രാധാകൃഷ്‌ണന്‍ നായര്‌ അധ്യക്ഷത വഹിക്കും.പ്രസ്‌തുത സമ്മേളനത്തില്‍ കലാമണ്ഡലം വൈസ്‌ ചാന്‌സണലര്‍ പി.എന്‍ സുരേഷ്‌ ഉദ്‌ഘാടനം ചെയ്യും. കവിയും സാംസ്‌കാരിക പ്രവര്‌ത്തമകനുമായ അഡ്വ. പി.ടി. നരേന്ദ്രമേനോന്‍, കലാമണ്ഡലം രജിസ്‌ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, പ്രശസ്‌ത മോഹിനിയാട്ടം നര്‌ത്ത കിയും, കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലും പത്മശ്രീ ജേതാവുമായ കലാമണ്ഡലം സത്യഭാമ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

വൈകിട്ട്‌ കലാമണ്ഡലത്തിലെ വാദ്യമേള പ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, പ്രശസ്‌ത സംഗീതജ്ഞയും കലാമണ്ഡലം വിസിറ്റിംഗ്‌ പ്രൊഫസറുമായ സുകുമാരി മേനോന്റെ സംഗീത കച്ചേരിയും നടത്തപ്പെടും.

ജൂലൈ 27 ഞായറാഴ്‌ച 10 മണിക്ക്‌ തുഞ്ചെന്‍ പറമ്പ്‌ തിരൂരില്‍ നടക്കുന്ന സാഹിത്യ സമ്മേളനം വൈകിട്ട്‌ 7 മണിയോട്‌ കൂടി പര്യവസാനിക്കും. സമാപന ദിവസത്തെ പ്രോഗ്രാമുകളുടെ ഭാഗമായി വിവിധ സാഹിത്യ സെമിനാറുകളുമുണ്ട്‌. മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളെ അടിസ്ഥാനമാക്കി കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച്‌ പ്രസംഗിക്കും.

ഒറ്റപ്പാലം തറവാട്ടു മുറ്റത്ത്‌ ഒരുക്കുന്ന പന്തലില്‍ കണ്‍വന്‍ഷന്‍ പ്രതിനിധികള്‌ക്കു വേണ്ടി വള്ളുവനാടന്‍ സദ്യയും, ഭാരതപ്പുഴയുടെ തീരങ്ങളിലൂടെയുള്ള യാത്രയും, അമേരിക്കയില്‍ നിന്നും എത്തുന്ന ലാനാ കുടുംബാംഗങ്ങക്ക്‌ വേണ്ടി വള്ളത്തോള്‍ മ്യൂസിയും, കൂത്തമ്പലം എന്നിവ സന്ദര്‌ശിക്കുവാനുള്ള അവസരവും ക്രമീകരിച്ചിട്ടുണ്ട്‌.

മലയാള ഭാഷ സ്‌നേഹിയും ഡാലസിലെ ലാനയുടെ മുഖ്യ സംഘാടകനുമായ ജോസെന്‍ ജോര്‌ജ്‌ത എഴുതിയ നീതിയുടെ താളം എന്ന മലയാള കവിതാ സമാഹാരത്തിന്റെ കൈയെഴുത്തു പ്രതി ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനുമായ എം.പി വാസുദേവന്‍ നായര്‍ പ്രസ്‌തുത സമ്മേളനത്തില്‍ വെച്ചു പ്രകാശനം ചെയ്യുമെന്നു അറിയിച്ചിട്ടുണ്ട്‌.

  Comments

  Dr.Sasi July 20, 2014 10:26
  Dear Aby,
  Kindly note :
  M.T Vasudevan Nair
  Not
  M.P Vasudevan Nair
  Best,
  (Dr.Sasi)

  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.