ന്യൂയോര്‍ക്ക് . മാര്‍ത്തോമ യുവജന സഖ്യം നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ജൂലൈ 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗില്‍ വെച്ച് മത്സരങ്ങള്‍ ആരംഭിക്കും.
നോര്‍ത്ത് ഈസ്റ്റ് റീജിയനില്‍ ഉള്‍പ്പെടുന്ന പത്തോളം മാര്‍ത്തോമ ദേവാലയങ്ങളിലെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മലയാളം ഐപി ടിവി, ബോം ടിവി, ഹെഡ്ജ് ബ്രോക്കേജ് ഐഎന്‍സി, റജി വലിയകാല എന്നിവരാണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍. അത്യന്തം വാശിയേറിയ ഈ വോളി ബോള്‍ ടൂര്‍ണ്ണമെന്റ് വീക്ഷിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ലാജി തോമസ് : 516 849 0368
സന്തോഷ് ഫിലിപ്പ് : 516 445 4935
വാര്‍ത്ത. ബെന്നി പരിമണം
Comments