ഡാലസ്: ഡാലസ് സൗഹൃദ വേദിയുടെ സജീവ പ്രവര്‍ത്തകനായ ബിജു ജേക്കബിന്റെ മാതാവിന്റെ നിര്യാണത്തില്‍ പ്രസിഡണ്ട് , വൈസ് വൈസ് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഡാലസിലുള്ള ബിജുവിന്റെ വസതിയില്‍ എത്തി അനുശോചനം അറിയിച്ചു. ഞായറാഴ്ച നിര്യാതയായ മേരികുട്ടി ജേക്കബ് (78) ന്റെ ശവസംസ്കാരം ജൂലൈ 17 തിയതി വ്യാഴാച്ച രണ്ടു മണിക്ക് മന്നമരുതി സെന്റ് തോമസ് ക്നാനായ കുരിശുപള്ളിയില്‍ വെച്ചു നടത്തപെടും. പരേത പ്ലാച്ചേരി വളഞ്ഞംതുരുത്തിയില് പരേതനായ പി. സി. ജേക്കബിന്റെ ഭാര്യയും, റാന്നി വൈക്കം കടക്കേത്തു കുടുംബാംഗമാണ്. മക്കള്‍ സാബു ജേക്കബ് (റാന്നി), സണ്ണി ജേക്കബ് (കുവൈറ്റ്) ഷാജി ജേക്കബ് (തിരുവനന്തപുരം) ബിജു ജേക്കബ് (ഡാലസ്) മോളി മാത്യു (തിരുവല്ല ), ജെസ്സി തോമസ് (രാജസ്ഥാന്) ജിജി ജേക്കബ് (തിരുവന്തപുരം) എന്നിവരാണ്.
Comments