You are Here : Home / USA News

ജസ്റ്റിന്‍ വെമ്പാല വാലിഡിക്‌ടോറിയന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 07, 2014 10:33 hrs UTC

മയാമി: സൗത്ത്‌ ഫ്‌ളോറിഡയിലെ ബ്രോവാര്‍ഡ്‌ കൗണ്ടി കോളജ്‌ അക്കാഡമിയില്‍ നിന്ന്‌ ഹൈസ്‌കൂള്‍ ഡിപ്ലോമയും, അസോസിയേറ്റ്‌ ഡിഗ്രിയും ഒന്നിച്ച്‌ കരസ്ഥമാക്കി ഈവര്‍ഷത്തെ ബ്രോവാര്‍ഡ്‌ കോളജ്‌ വാലിഡിക്‌ടോറിയന്‍ ആയ ജസ്റ്റിന്‍ വെമ്പാല അവാര്‍ഡ്‌ ഏറ്റുവാങ്ങി. പഠനത്തില്‍ മികവ്‌ തെളിയിച്ച ഈ മിടുക്കന്‍ സില്‍വര്‍ കോര്‍സ്‌ അവാര്‍ഡ്‌, പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്‌ ഫോര്‍ എഡ്യൂക്കേഷണല്‍ എക്‌സലന്‍സ്‌, അവാര്‍ഡ്‌ ഫോര്‍ പ്രിന്‍സിപ്പല്‍ ഹോണര്‍ റോള്‍ എന്നിവയും നേടി. പഠ്യേതര വിഷയങ്ങളിലും സ്‌പോര്‍ട്‌സിലും മികവ്‌ തെളിയിച്ച ജസ്റ്റിന്‍ കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ `മാസ്റ്റര്‍ കേരള സമാജ'മായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. 2013-ല്‍ കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ യൂത്ത്‌ കമ്മിറ്റി പ്രസിഡന്റായി നേതൃപാടവം തെളിയിച്ചു. പെംബ്രൂക്ക്‌ പൈന്‍സില്‍ സ്ഥിരതാമസമാക്കിയ ജോസ്‌ വെമ്പാല സി.പി.എയുടേയും, ബിസ്സി വെമ്പാല (സിവില്‍ എന്‍ജിനീയര്‍, സിറ്റി ഓഫ്‌ മിരമാര്‍)യുടേയും പുത്രനാണ്‌. ഏക സഹോദരി ക്രിസ്റ്റിന്‍ വെമ്പാല യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്‌ളോറിഡയില്‍ ഫൈനല്‍ ഇയര്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്‌. ജോയി കുറ്റിയാനി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.